ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന സിനിമയിൽ നായികയായി എത്തിയതോടെ ജനപ്രിയ താരമായി മാറുകയായിരുന്നു സംയുക്ത മേനോൻ. ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് സംയുക്ത അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് തുടരെത്തുടരെ നിരവധി ചിത്രങ്ങൾ സംയുക്തയെ തേടി വന്നു. മലയാളത്തിലും തമിഴിലുമായി ഒട്ടനവധി സിനിമകളുടെ ഭാഗമാവാൻ വളരെ പെട്ടെന്ന് തന്നെ സംയുക്തയ്ക്ക് സാധിച്ചു. കോവിഡ് സമയത്താണ് സംയുക്ത ശരീര ഭാരം കുറച്ച് ഒരു വലിയ മേക്കോവർ തന്നെ നടത്തിയത്. സംയുക്തയുടെ ഹാർഡ് വർക്ക് കണ്ട് ആരാധകർ അമ്പരന്നു.
ലില്ലി, തീവണ്ടി, ജൂലൈ കാട്രിൽ, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ്, വാത്തി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം സംയുക്ത. തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രമാ സ്വയംഭൂവിലെ നായിക സംയുക്തയാണ്. സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ടു. സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സംയുക്തയും നഭാ നടേഷും ആണ് ഈ ചിത്രത്തിലെ നായികമാർ. ബിഗ് ബജറ്റ് സിനിമയാണ് സ്വയംഭൂ.
ശരീരഭാരം കുറച്ചുള്ള സംയുക്തയുടെ മേക്കോവർ ലുക്ക് കണ്ട് സാമന്തയോടാണ് ആരാധകർ സാമ്യം പറഞ്ഞത്. സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെയായി പങ്കുവെക്കാറുള്ള ഹോട്ട് ഫോട്ടോഷൂട്ടുകൾ വൈറലാണ്. സിനിമയിൽ നാടൻ വേഷങ്ങളാണ് കൂടുതലും ചെയ്തതെങ്കിലും പുത്തൻ ഫാഷനുകൾ പരീക്ഷിക്കാൻ ഏറെ താല്‍പര്യമുള്ള നടിയാണ് സംയുക്ത. ഇന്ന് താരം ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.
എന്നാൽ സിനിമാപ്രേമികൾ ചർച്ച ചെയ്യുന്നത് മലയാള സിനിമയിൽ നിന്നുള്ള സംയുക്തയുടെ തിരോധാനമാണ്. കടുവയ്ക്കു ശേഷം മലയാളത്തോട് ഗുഡ് ബൈ പറഞ്ഞ് പോയ സംയുക്ത ഇതുവരെയും തിരിച്ച് എത്തിയിട്ടില്ല. എന്തിന് ഏറെ പറയുന്നു നേരത്തെ ചെയ്ത് വെച്ച സിനിമയായ ബൂമറാങ് റിലീസിന് തയ്യാറെടുത്തപ്പോൾ പ്രമോഷന് പോലും സംയുക്ത വന്നില്ല. പകരം വാത്തിയുടെ പ്രമോഷനായി ഇന്ത്യയൊട്ടാകെ കറങ്ങി.
അന്ന് അത് വലിയ വിവാദമായിരുന്നു. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമെ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തത് എന്നാണ് നടി വരാതിരുന്നതിൽ പ്രതിഷേധിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞത്.
ബൂമറാങിനുശേഷം സംയുക്തയുടെ ഒരു മലയാള സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. റാം മാത്രമാണ് ഇപ്പോൾ സംയുക്ത കമ്മിറ്റ് ചെയ്തിരിക്കുന്ന ഒരേയൊരു മലയാള സിനിമ. കഴിഞ്ഞ കുറച്ച് നാളുകളായി സംയുക്ത തെലുങ്കിലാണ് ശ്രദ്ധ കേന്ദ്രീരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിരുപക്ഷ അടക്കം മൂന്ന് തെലുങ്ക് സിനിമകളാണ് നടിയുടേതായി റിലീസ് ചെയ്തത്. സംയുക്തയെ കാണാനില്ലെന്നാണ് മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ പരിഹസിച്ച് പ്രേക്ഷകർ കുറിച്ചത്.
അതേസമയം നടി അന്യഭാഷയിലേക്ക് പോയത് ചോദിക്കുന്ന പ്രതിഫലം കിട്ടുന്നതുകൊണ്ടും ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകാനുമാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സാമന്ത, നയൻതാര എന്നിവരുടെ പാത പിന്തുടരാനുള്ള ശ്രമമാണ് അന്യഭാഷയിലേക്ക് ചേക്കേറിയതിന് പിന്നിലെന്നും വിമർശനമുണ്ട്. തെലുങ്കിൽ വാരി വലിച്ച് സിനിമകൾ ചെയ്യുന്നുവെന്നല്ലാതെ ആ ഇന്റസ്ട്രിയുടെ മുൻനിരയിലേക്ക് ഉയരാൻ സംയുക്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കമന്റുകളുണ്ട്.
നാച്ച്വറൽ ഭംഗിയോ നല്ല അഭിനയ മികവോ സംയുക്തയ്ക്കില്ലെന്നും ചുണ്ടുകൾ പോലും പ്ലാസ്റ്റ്ക്ക് സർജറിക്കുശേഷം വികലമായിയെന്നും കമന്റുകളുണ്ട്. പാൻ ഇന്ത്യൻ സ്റ്റാറാകാൻ വേണ്ടി പോയതാണെങ്കിലും എല്ലായിടത്തും ശ്രമം വിഫലമാവുകയാണെന്നും ആരാധകർ കുറിച്ചു.
content highlight: samyuktha-menon-disappearance