Kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം; ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി അനിത കുമാരിക്ക് ജാമ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 10 ദിവസമാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ചത്.