Celebrities

‘ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യം’; വീട്ടുകാരെ പൊട്ടന്മാരാക്കിയെന്ന് വിമർശനം | diya krishna

റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സെപ്റ്റംബർ 5നായിരുന്നു ദിയയുടെ വിവാഹം. ഡെയ്റ്റ് നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലെങ്കിലും വിവാഹം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കാരണം അതിനു മുന്നേ മെഹന്ദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അഹാനയും സഹോദരിമാരുമെല്ലാം മെഹന്ദിയിട്ട ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാത്രമല്ല മെഹന്ദി ഫങ്ഷൻ ദിവസം ദിയ തന്റെ മൈലാഞ്ചിയിട്ട കൈകളുടെ മാത്രം വീഡിയോ പങ്കുവെച്ചിരുന്നു. വിവാഹ ദിവസം രാവിലെ ദിയ പങ്കുവെച്ച ഒരു സ്റ്റോറി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി വിവാഹം ദിവസമാണെന്ന്.

വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ച് അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. പുതിയ വിശേഷവുമായി ​​ദിയയും അശ്വിൻ ​ഗണേഷും എത്തിയിരിക്കുന്നത്. പുതിയ വിശേഷം അറിഞ്ഞതോടെ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്.

ഇപ്പോഴിതാ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു സ്ക്രീട്ട് ആദ്യമായി ആരാധകർക്ക് മുമ്പിൽ ദിയ പൊട്ടിച്ചു. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോ ദിയ പങ്കിട്ടു.‍

ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വ​ഹിക്കാൻ ഭാ​ഗ്യം ലഭിച്ചവർ.

ഇതൊരു ഒന്ന് ഒന്നൊര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. ഇനി യൂത്തിനിടയിൽ ഇതൊരു ട്രെന്റായി മാറാൻ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. വളരെ സിംപിൾ ലുക്കിലാണ് ഇരുവരും സീക്രട്ട് വെഡ്ഡി​ങിന് എത്തിയത്. താലികെട്ടുന്നതിന് പകരം മം​ഗളസൂത്ര ദിയയെ അണിയിക്കുകയാണ് അശ്വിൻ ചെയ്തത്.

അതേസമയം വീഡിയോ വൈറലായതോടെ ദിയയുടെ പഴയൊരു ബാം​ഗ്ലൂർ വ്ലോ​ഗിൽ ദിയ മം​ഗളസൂത്ര ധരിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും കമന്റുകളുണ്ട്. രഹസ്യ വിവാഹം കഴിഞ്ഞതിന്റെ ബലത്തിലാകും ഇരുവരും ​ദുബായിലേക്ക് അടക്കം കപ്പിൾ‌ ട്രിപ്പ് നടത്തിയതെന്നും ആരാധകർ കുറിച്ചു.

പൊതുവെ ബോളിവുഡിലാണ് ഇത്തരം ട്രെന്റ് കാണാറുള്ളത്. രഹസ്യമായി ആദ്യം വിവാഹം ചെയ്യും ശേഷം സാഹചര്യമൊത്ത് വരുമ്പോൾ എല്ലാവർക്കുമായി ഒരു ഓഫീഷ്യൽ ചടങ്ങും നടത്തും.

content highlight: diya-krishna-revealed-the-secret