കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ വിവാദങ്ങള്‍ പുകയുകയാണ്. നിരവധി ആരോപണങ്ങളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. നടന്‍ നിവിന്‍ പോളിക്കെതിരെയും പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ ആ സംഭവത്തില്‍ അഭിപ്രായം പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
‘ആദ്യം മാന നഷ്ടത്തിന് ആ സ്ത്രീക്ക് എതിരെയാണ് പരാതി കൊടുക്കേണ്ടത്. കാരണം ഒരാളെ കുറിച്ച് ഇങ്ങനെ ഒരു ആരോപണം പറയുമ്പോള്‍.. അവര്‍ പറയുന്നത് തുടക്കം മുതലേ പരസ്പര വിരുദ്ധമായിട്ടുള്ള കാര്യമാണ്. അതിനകത്ത് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളാണ്. അതുമായിട്ട് ബന്ധപ്പെട്ട് ചേട്ടന്‍ വന്നിട്ട് ആ ഡേറ്റില്‍ നിവിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടില്‍ ആയിരുന്നു എന്ന് പറഞ്ഞിരുന്നു. ഇതിപ്പോള്‍ സംഭവം എന്ന് വെച്ചു കഴിഞ്ഞാല്‍ ശരിക്കും ഇതുമായിട്ട് ബന്ധപ്പെട്ട് മോശം അനുഭവമുണ്ടായ സ്ത്രീകളൊക്കെ ഉണ്ട്.
ഇതിപ്പോള്‍ ഫെയ്ക്ക് കേസുകള്‍ വരുമ്പോള്‍ ഇതില്‍ ഏത് വിശ്വസിക്കണം ഏതാണ് ശരി ഏതാണ് തെറ്റ് എന്നുള്ള ഒരു പ്രശ്‌നം ഉണ്ട്. എല്ലാവരും ശരിയാണെന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ വരുന്നു. എല്ലാവര്‍ക്കും. കൃത്യമായ തെളിവില്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കില്ല. അപ്പോള്‍ സോളിഡ് ആയിട്ടുള്ള എവിഡന്‍സും ഉണ്ടാവണം അവര്‍ക്ക് തെളിയിക്കാന്‍. നിവിന്റെ കേസ് എനിക്ക് തോന്നുന്നത്, അങ്ങനെ തള്ളിപ്പോയി എന്നാണ്. കൃത്യമായിട്ട് ആളുകള്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒക്കെ മനസ്സിലായിട്ടുണ്ടാവണം.’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളി. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
STORY HIGHLIGHTS: Dhyan Sreenivasan about Nivin Pauly