ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല അല്ലു അര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നതിലൂടെയും അദ്ദേഹം പ്രിയങ്കരനായി. സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ പെടുന്നു. ഇപ്പോള്‍ ഇതാ നടനും സംവിധായകനുമായ പൃഥ്വിരാജിനെക്കുറിച്ച് ജിസ് ജോയ് പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
‘ഡബിള്‍ ബാരലിന്റെ ലൊക്കേഷന്‍ ഗോവയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഞാനും വലിയ ഒരു തിരക്കഥാകൃത്തും കൂടി പൃഥ്വിരാജിനെ കണ്ട് കഥ പറയാന്‍ പോവുകയാണ്. അപ്പോള്‍ അവിടെ ചെല്ലുന്നു. അന്ന് ഒരു എട്ടു മണിയായപ്പോള്‍ രാജു റൂമില്‍ വന്നിട്ട് ഒറ്റയടിക്ക് കഥ കേള്‍ക്കുന്നു. ഒന്നര മണിക്കൂര്‍ എടുത്തിട്ടാണ് കഥ കേള്‍ക്കുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ രാജു എന്നോട് ചോദിച്ചു, ഓപ്പോസിറ്റ് ക്യാരക്ടര്‍ ചെയ്യുന്നത് ആരാണെണ്. ഞാന്‍ ഒരു മൂന്ന് ഓപ്ഷന്‍ പറഞ്ഞു. ഈ മൂന്ന് ഓപ്ഷനിലും ഇല്ലാത്ത പേരാണ് ആസിഫ് അലിയുടേത്. കാരണം എന്റെ മനസ്സില്‍ വേറെ ഒരു രീതിയിലായിരുന്നു. അത് കേട്ട് കഴിഞ്ഞ ഉടനെ രാജു എന്നോട് പെട്ടെന്ന് പറഞ്ഞു, ഈ മൂന്ന് ഓപ്ഷന്‍സ് മറന്നേക്കൂ, ഈ ക്യാരക്ടര്‍ ആസിഫ് ചെയ്യുമോ എന്ന്.
എനിക്ക് ഭയങ്കര അത്ഭുതമായി പൃഥ്വിരാജ് അങ്ങനെ പറഞ്ഞപ്പോള്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു ആസിഫിനോട് സംസാരിക്കാം അവന് സന്തോഷം ആകുമെന്ന്. ആ പ്രോജക്ട് പക്ഷേ ഇതുവരെ നടന്നില്ല വേറെ കുറെ കാരണങ്ങള്‍ കൊണ്ട്. പക്ഷേ പെട്ടെന്ന് തന്നെ ആസിഫ് അലിയുടെ പേരാണ് രാജു പറഞ്ഞത്. അപ്പോള്‍ നമ്മള്‍ ഈ സൈഡും കൂടി കാണണം. ഒരിക്കലും പൃഥ്വിരാജ് അങ്ങനെ ആ ഒരു അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുണ്ടാവില്ല.’, ജിസ് ജോയ് പറഞ്ഞു.
STORY HIGHLIGHTS: Jis Joy about Prithviraj