Celebrities

‘ടൊവിനോയെ തൊട്ടാല്‍ പുളളിയുടെ നിറം മാറും’: സുരഭി ലക്ഷ്മി-Surabhi Lakshmi, Tovino Thomas

രണ്ടു പേരും സുന്ദരന്മാര്‍, എന്ത് ചെയ്യും..

ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോട് കൂടി തിയേറ്ററില്‍ മുന്നേറുകയാണ്. മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോളിതാ അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി.

‘ടൊവിനോ നല്ല വെളുത്തിട്ടുള്ള ഒരാളാണ്. പക്ഷെ എആര്‍എം സിനിമയില്‍ ടൊവിനോയെ നല്ല ഡാര്‍ക്ക് ആക്കിയിട്ടുണ്ട്. ഞാന്‍ കളറിന്റെ കാര്യം ഒന്നും പറയുകയല്ല. ഞങ്ങളുടെ മേക്കപ്പ് ചെയ്യുന്ന റോണക്‌സ് ആ സമയത്ത് തന്നെയാണ് കൊത്തയും ചെയ്യുന്നത് അപ്പോള്‍ ദുല്‍ഖറിനെയും കറുപ്പിക്കണം. രണ്ടു പേരും സുന്ദരന്മാര്‍, എന്ത് ചെയ്യും.. എനിക്ക് ഫൗണ്ടേഷന്‍ കിട്ടുന്നില്ല എന്ന് പറയുമായിരുന്നു. ഞങ്ങളുടെ ഷൂട്ട് നടക്കുന്നത് വെയിലത്താണ്. അപ്പോള്‍ വിയര്‍ക്കുന്നത് അനുസരിച്ച് എത്ര നമ്മള്‍ അടിച്ചാലും മേക്കപ്പ് പോകും. പിന്നെ അതിന്റെ ഇടയില്‍ ഒരു ചെറിയ മുണ്ട് പോലുള്ള ഡ്രസ്സ് ആണ്.’

‘ബാക്കി മൊത്തത്തില്‍ രാവിലെ തൊട്ട് മൂന്നോ നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്നാണ് ഈ കളറിലേക്ക് ആക്കുന്നത്. നമ്മുടെ അടുത്തുള്ള സീനുകള്‍ ഒക്കെ ചെയ്യുമ്പോള്‍ എനിക്ക് തൊടാന്‍ പറ്റില്ല. തൊടാന്‍ പറ്റില്ല എന്നല്ല, അല്ലാതെ തൊടുന്നതും മേക്കപ്പ് പോകാതെ തൊടുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടല്ലോ. അങ്ങനെ തൊടുമ്പോഴേക്കും പുള്ളിയുടെ നിറം മാറും. കളറ് പുറത്തുവരും. അപ്പോള്‍ ജോമോന്‍ ചേട്ടന്‍ പറയും, ടൊവിനോയെ തൊട്ടാല്‍ അവന്റെ തനി നിറം പുറത്തുവരും എന്ന്. അതുപോലെ മേക്കപ്പ് ഒക്കെ ഉണ്ടായിരുന്നു.’, സുരഭി പറഞ്ഞു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ് ഈ ത്രീ ഡി ചിത്രം റിലീസ് ചെയുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

STORY HIGHLIGHTS: Surabhi Lakshmi about Tovino Thomas