Celebrities

‘ടൊവി നീ നിന്നെ സൂക്ഷിച്ചാല്‍ മതി, എന്നെ നോക്കണ്ട’: ഇതിനിടയിലാണ് റൊമാന്റിക് ആയിട്ട് അഭിനയിച്ചതെന്ന് സുരഭി ലക്ഷ്മി-Surabhi Lakshmi

പല പല സംഗതികള്‍ക്കിടയിലായിരുന്നു ഷൂട്ട്

ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോട് കൂടി തിയേറ്ററില്‍ മുന്നേറുകയാണ്. മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോളിതാ അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി.

‘കുറെ സിനിമയിലൊക്കെ അഭിനയിച്ച പരിചയമുണ്ട്. സുരഭിക്ക് എന്തുണ്ടെങ്കിലും എന്റെ അടുത്ത് തുറന്നു പറയാം. അവിടെ തൊടരുത് ആങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് പറയണം കേട്ടോ എന്ന് ടൊവിനോ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി നമ്മളെ കംഫര്‍ട്ട് ആക്കുന്നതാണ് അത്. അത് അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ് നമ്മുടെ കംഫേര്‍ട്ട് ആക്കി വയ്ക്കുകയാണ്. അങ്ങനൊരു സീന്‍ എടുക്കുന്ന സമയത്ത് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പുള്ളിക്ക് അത് ആക്ട് ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് തോന്നിയിട്ട് ഞാന്‍ പറഞ്ഞു, ടൊവി നീ നിന്നെ സൂക്ഷിച്ചാല്‍ മതി. എന്നെ നീ നോക്കണ്ട എന്ന്.’

‘അങ്ങനെയാണ് ആ സീനൊക്കെ ഞങ്ങള്‍ ചെയ്തത്. അതും ഒരു കുഞ്ഞു മുറിയാണ്. അതിനകത്ത് ജോമോന്‍ ചേട്ടന്‍ എന്തോ ഒരു മുട്ട വിളക്ക് എന്ന് പറഞ്ഞ ഒരു വിളക്ക് ആകെ നാലോ അഞ്ചോ വിളക്ക് മാത്രമാണ് ലൈറ്റ് ഒന്നുമില്ല. അങ്ങനെയാണ് എടുത്തത്. ടൊവിനോയ്ക്ക് മുടിയുണ്ട് എന്റെ മുടി അഴിച്ചു ഇട്ടിരിക്കുകയാണ്. അപ്പോള്‍ നമ്മള്‍ എടുക്കുന്ന സമയത്ത് ചിലപ്പോള്‍ അവര്‍ പറയും കണ്ണ് മറഞ്ഞു മൂക്ക് മറഞ്ഞു എന്നൊക്കെ.ഇതിനിടയില്‍ ഒക്കെയാണ് നമ്മള്‍ ഈ പറഞ്ഞത് പോലെ റൊമാന്റിക് ആയിട്ട് അഭിനയിക്കുന്നത്. പല പല സംഗതികള്‍ക്കിടയിലായിരുന്നു ഷൂട്ട്. അതുകൊണ്ട് വളരെ രസകരമായിരുന്നു.’, സുരഭി ലക്ഷ്മി പറഞ്ഞു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ് ഈ ത്രീ ഡി ചിത്രം റിലീസ് ചെയുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

STORY HIGHLIGHTS: Surabhi Lakshmi about Tovino Thomas

Latest News