Celebrities

നടി വീണാ നായര്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

പ്രണയവിലാസം എന്ന സിനിമയിലൂടെയാണ് വീണ ശ്രദ്ധിക്കപ്പെട്ടത്

സിനിമ സീരിയല്‍ താരം നടി വീണാ നായര്‍ വിവാഹിതയാകുന്നു. വൈഷ്ണവ് ആണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രണയവിലാസം എന്ന സിനിമയിലൂടെയാണ് വീണ ശ്രദ്ധിക്കപ്പെട്ടത്.

 ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിലൂടെയാണ് വീണ വെള്ളിത്തിരയിലേക്കെത്തുന്നത്. ഗൗരീശങ്കരം എന്ന സീരിയലിലെ ഗൗരി ആയി പ്രേക്ഷകരുടെ ഇഷ്ടനടിയായി. താരത്തിന്റെ ആദ്യത്തെ സീരിയലാണ് ഗൗരിശങ്കരം.

ക്ലാസിക്കല്‍ ഡാന്‍സറായ വീണ നൃത്തം ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ത്രിശൂരില്‍ ജനിച്ച വീണ വളര്‍ന്നതൊക്കെ മുംബൈയിലാണ്. ടിക് ടോക്ക് വീഡിയോസിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്.