അടുത്തുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടന് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും രണ്ടാമത്തെ മകളായ ദിയ കൃഷ്ണകുമാറിന്റെത്. സിനിമാതാരം ആഹാന കൃഷ്ണയുടെ അനുജത്തിയാണ് ദിയ കൃഷ്ണ.
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോസ് എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ അഹാന കൃഷ്ണ, തന്റെ കണ്ണുകളിലൂടെയുള്ള ഓസിയുടെ വിവാഹം എന്ന അടിക്കുറിപ്പോടുകൂടി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഓസി എന്നാണ് ദിയയുടെ വിളിപ്പേര്.
‘ഓസിയുടെ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി ഉള്ളത്. ഞാനും ഓസിയും വിസിബിള്‍ അറ്റാച്ച്മെന്റുള്ള സഹോദരിമാര്‍ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്സാണ് എനിക്ക്. കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം എല്ലാം വളരെ സന്തോഷം ഉള്ള കാര്യങ്ങളാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട് തോന്നുകയാണ്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമാണിത്. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാം എല്ലാം പുതിയ അനുഭവമാണ്. ഇത്രയും നാള് ഞങ്ങള്‍ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. ജീവിതം ഇപ്പോള്‍ മാറാന്‍ പോകുന്നു’,
‘എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. അടിയുണ്ടാക്കുമ്പോള്‍ ഇറങ്ങിപ്പോകുമെന്ന് ഞങ്ങള്‍ പറയാറുണ്ട്. പക്ഷേ പോകാന്‍ വേറെ സ്ഥലമില്ലല്ലോ. ഇതാണല്ലോ ഞങ്ങടെ വീട്. ഓസിക്ക് മറ്റൊരു വീടായി. എനിക്ക് ഇപ്പോള്‍ 28. ഓസിക്ക് 26. ഈ 26 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാറ്റം വരാന്‍ പോകയാണ്. പതിയെ ഇതെല്ലാം ശീലമാകുമായിരിക്കും.നല്ലൊരു മാറ്റമാണ്. പക്ഷേ ആ മാറ്റം വരാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ എന്തോപോലെ തോന്നുന്നു. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടില്‍ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല’, അഹാന കൃഷ്ണ പറഞ്ഞു.
STORY HIGHLIGHTS: Ahana Krishna about Diya’s marriage