മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് ഉര്‍വശി. അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും പേരുകേട്ട നടി തന്നെയാണ് ഉര്‍വശി. അഭിനയ ജീവിതത്തിലേക്ക് വന്ന നാള് തൊട്ട് തന്നെ എല്ലാ തിരക്കുകളും ഉളള നടിയാണ് ഉര്‍വശി. ഉര്‍വശിയാണ് തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമ മേഖലയില്‍ നിന്നുളളവര്‍ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. എന്തുകൊണ്ടാണ് 40 വയസ്സിനുശേഷം ഒരു കുട്ടി എന്ന തോന്നല്‍ ഉണ്ടായത് എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉര്‍വശി.
‘എന്റെ വീട്ടില്‍ എല്ലാവര്ക്കും ഒരാളാണ്. കലചേച്ചിക്ക് ഒരു മകന്, കല്‍പ്പന ചേച്ചിക്ക് ഒരു മോള്, എനിക്കൊരു മോള്, എന്റെ ആങ്ങളയ്ക്ക് ഒരു മോന്, അപ്പോള്‍ എന്റെ അമ്മ അഞ്ച് പ്രസവിച്ചതാണ്, ശരിക്കും പറഞ്ഞാല്‍ 6.. ഒരു കുട്ടി എനിക്ക് മുന്നേ ജനിച്ചത് മരിച്ചുപോയി. അപ്പോള്‍ മക്കളെ നാളെ നിങ്ങള്‍ ഇല്ലാത്ത സമയത്ത് ഒരു കൂട്ട് ഇല്ലാത്ത സമയത്ത് അവര്‍ക്ക് ഒരു കൂടപ്പിറപ്പ് കൂടി വേണം എന്ന് എപ്പോഴും അമ്മ പറയുന്നത് കേള്‍ക്കുമായിരുന്നു. അത് ഒരു അടിസ്ഥാനപരമായ കാര്യം.’
‘എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും നാട്ടിന്‍പുറത്തുകാരാണ്. കൃഷിയൊക്കെ ചെയ്താണ് അവര്‍ ജീവിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ എന്റെ മോന്റെ ഒരു കൊച്ചിനെ കാണാന്‍ ഒത്തില്ലല്ലോ എന്ന് അവര്‍ക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടിയിട്ടാണോ എന്ന് ചോദിച്ചാല്‍ അതാണല്ലോ ഇഷ്ടം. അവരെ കാണുമ്പോള്‍ മോള് ഉണ്ടല്ലോ നമുക്ക് അത് മതി എന്ന് ഉള്ള ചിന്തയില്‍ കവിഞ്ഞ് കുഴപ്പമൊന്നുമില്ല.. അവര്‍ ഇതുവരെ എന്നോട് ഇതിനെപ്പറ്റി നിര്‍ബന്ധിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് പോലും എന്നോട് ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല. പക്ഷെ എന്റെ മനസ്സില്‍ തോന്നിയതാണ് അത് വേണമെന്ന്.’, ഉര്‍വശി പറഞ്ഞു.
STORY HIGHLIGHTS: Urvashi about her real life