മിമിക്രി വേദികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിരി മുഹൂര്‍ത്തങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുളളത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന്റെ അഭിനയ മികവിന് ലഭിച്ചിട്ടുണ്ട്. ഇപ്പോളിതാ തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലിം കുമാര്‍. വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന് കുറിച്ച് ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്.
ജീവിതയാത്രയില്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം തനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണെന്നും ഒന്ന് അമ്മയും മറ്റൊന്ന് ഭാര്യയുമാണെന്ന പറയുകയാണ് സലിംകുമാര്‍. സുനിത തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എന്റെ ജീവിതയാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് ‘സ്ത്രീ മരങ്ങളാണ്,’ ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ് അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്.
STORY HIGHLIGHTS: Salim Kumar Facebook Post