തന്റെ സാമൂഹ്യ മാധ്യമമായ എക്സിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി നയന്‍താര. അനാവശ്യമായും അപരിചിതവുമായി ട്വീറ്റുകള്‍ അക്കൗണ്ടില്‍ വന്നാല്‍ അത് അവഗണിക്കണമെന്ന് നയന്‍താര അറിയിച്ചു. ആരാധകര്‍ ജാഗ്രത പാലിക്കണം എന്നും താരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എക്സില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.
Account has been hacked. Please ignore any unnecessary or strange tweets being posted.
— Nayanthara✨ (@NayantharaU) September 13, 2024
നയന്‍താരയുടെ കുറിപ്പ് ഇങ്ങനെ;
‘അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ആരാധകര്‍ ജാഗ്രത പാലിക്കണം. അനാവശ്യമായും അപരിചിതവുമായി ട്വീറ്റുകള്‍ അക്കൗണ്ടില്‍ വന്നാല്‍ അത് അവഗണിക്കുക.
സാമൂഹ്യ മാധ്യമങ്ങളില്‍ അടുത്തിടെ മാത്രമാണ് താരം സജീവമായത്. 2023ലെ ഹിറ്റ് ചിത്രമായ ജവാന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു നയന്‍താരയുടെ അവസാന എക്സ് പോസ്റ്റ്.
STORY HIGHLIGHTS: Nayanthara Reveals Her X Account Has Been Hacked