എന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്നും അദ്ദേഹം യാത്ര തുടരുകയാണ്. ഇപ്പോള്‍ ഇതാ തിരുവനന്തപുരത്തെ കുറിച്ചുള്ള തന്റെ ആത്മബന്ധം പറയുകയാണ് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ നാടാണ് തിരുവനന്തപുരം.
‘എല്ലാം നല്ല ഓര്‍മ്മകളാണ് .പക്ഷെ എന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഒരു വര്‍ഷമായിട്ട് അമ്മ എറണാകുളത്താണ്. അല്ലെങ്കില്‍ തിരുവനന്തപുരത്ത് വരിക എന്ന് പറയുന്നത് വലിയ സന്തോഷമായിരുന്നു. ഇപ്പോള്‍ ഇവിടെ വരുമ്പോള്‍ വലിയ സങ്കടം തോന്നും. ഇവിടെ വന്നിട്ട് ഞാന്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നു. പക്ഷെ ഞാനിന്ന് രാവിലെയും എന്റെ വീട്ടില്‍ പോയിരുന്നു. ബ്രേക്ക്ഫാസ്റ്റ് മേടിച്ചു കൊണ്ട് അവിടെ പോയി ഞങ്ങള്‍ അവിടെ ഇരുന്നു കഴിച്ചു. എന്റെ അച്ഛനും സഹോദരനും ഒക്കെ അവിടെയാണ്. അവരെയൊക്കെ പോയി കണ്ടു. അവിടെ അമ്മയില്ല എന്ന് പറയുന്നത് സങ്കടമാണ്. അല്ലെങ്കില്‍ എപ്പോള്‍ സമയം കിട്ടിയാലും ഞാന്‍ വരുന്ന ഒരു സ്ഥലമായിരുന്നു തിരുവനന്തപുരം’, മോഹന്‍ലാല്‍ പറഞ്ഞു.
അടുത്തിടെ ആയിരുന്നു മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍. അമ്മയുടെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തിരുന്നു. നടന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അമ്മ ശാന്തകുമാരിയുടെ ജന്മദിനാഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
STORY HIGHLIGHTS: Mohanlal about Thiruvananthapuram