Celebrities

ആ ബന്ധം വലിയ ട്രോമയിലൂടെ കൊണ്ടുപോയി; ഇപ്പോഴും പൂർണ്ണമായും മുക്തരായിട്ടില്ലെന്ന് അഭിരാമി സുരേഷ് – Abhirami suresh

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അഭിരാമി

മലയാളികൾക്ക് വളരെ സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സമൂഹമാധ്യമങ്ങളിൽ ഇരുവരും വളരെ സജീവമാണ്. പലപ്പോഴും ഇവരുടെ വ്യക്തിജീവിതം വാർത്ത പ്രാധാന്യം നേടാറുണ്ട്. നടൻ ബാലയാണ് അമൃതയുടെ മുൻ ഭർത്താവ്. ഇവർക്കൊരു മകൾ ഉണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക. അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബാല പലപ്പോഴും കടന്നു വരാറുണ്ട്. ഗോപി സുന്ദരമായുള്ള അമൃതയുടെ ബന്ധവും വലിയ വിവാദമായി. ഇപ്പോഴിതാ സഹോദരിയുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ കാരണം വിവാഹം തന്നെ ഭയമാണ് എന്ന് പറയുകയാണ് സഹോദരിയായ അഭിരാമിയും.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അഭിരാമി. കല്യാണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? എങ്ങനെ ആയിരിക്കണം ഒരു മാതൃകാ വിവാഹ ജീവിതം? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഭിരാമി സുരേഷ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”എനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ചേച്ചിയുടെ വിവാഹം നടക്കുന്നത്. ഞാന്‍ അത്രയും അടുത്തു നിന്ന് കാണുന്ന ആദ്യത്തെ വിവാഹം അതാണ്. ഞങ്ങളുടെ കുടുംബത്തെ വലിയ ട്രോമയിലൂടെ കൊണ്ടു പോയ വിവാഹമായിരുന്നു അത്. അതില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും മുക്തരായിട്ടില്ല. അതിന്റെ പ്രതിഫലനങ്ങളും ആഘാതവുമൊക്കെ ഇപ്പോഴും വേദനയോടെ കൊണ്ടു നടക്കുന്ന കുടുംബമാണ് എന്റേത്.” അഭിരാമി പറയുന്നു.

ഞങ്ങള്‍ തന്നെ തിരഞ്ഞെടുത്ത പ്രൊഫഷനാണിത്. ലൈം ലൈറ്റില്‍ നില്‍ക്കുമ്പോള്‍ നമുക്കെതിരെ ആരോപണമോ വിവാദമോ വരുമ്പോള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കതിന് സാധിച്ചിരുന്നില്ല. ഞാനും എന്റെ ചേച്ചിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. എനിക്കെതിരെ അധികമൊന്നും വന്നിട്ടില്ല. പക്ഷെ ചേച്ചിയ്‌ക്കെതിരെ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനോടൊന്നും അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അഭിരാമി തുറന്ന് പറയുന്നുണ്ട്.

അതുകൊണ്ട് തന്നെ ആ വിവാഹവുമായി ബന്ധപ്പെട്ട് വലിയ ട്രോമ ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ വിവാഹം എന്നു കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഭയങ്കര പേടിയാണ്. സത്യസന്ധമായി പറയുകയാണ്. അതേസമയം തന്നെ അധികമാരും കാണാത്ത, വളരെ റൊമാന്റിക് ആയൊരു വശവും എനിക്കുണ്ട്. പക്ഷെ വിവാഹം എനിക്ക് ഭയങ്കര പേടിയാണ്. എങ്ങാനും പൊട്ടിപ്പോയാലോ? സ്ത്രീകളും സ്വയം പര്യാപ്തരായ കാലമാണ്. അതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കണോ എന്ന് ചിന്തിക്കും. ഏതെങ്കിലും സംഭവിച്ച് പൊട്ടിപ്പോയാല്‍, അപ്പുറത്തുള്ള ആളുടെ ഈഗോ പോലിരിക്കും കാര്യങ്ങള്‍ എന്നും താരം പറയുന്നുണ്ട്.

മറ്റൊരാളുടെ ഈഗോയെ ഹര്‍ട്ട് ചെയ്ത്, അതിന്റെ റിവഞ്ചിന് വിട്ടു കൊടുക്കാനുള്ളതല്ല എന്റെ ജീവിതം. അതിനാല്‍ വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണ്. സ്വന്തമായൊരു നിലയിലെത്തണം. ഞങ്ങളുടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചു പിടിക്കണം. എന്നിട്ടു വേണം ഇതിലേക്ക് കടക്കാന്‍ എന്നാണ് എന്റെ ആഗ്രഹം എന്നും അഭിരാമി പറയുന്നു.

STORY HIGHLIGHT: Abhirami suresh