Celebrities

ഭാവങ്ങൾ മുഖത്ത് മിന്നി മറയുന്നുണ്ടല്ലോ..; ഒറ്റനോട്ടത്തിൽ ദീപിക പദുക്കോൺ, നായിക വേഷം ട്രൈ ചെയ്യാം – meenakshi dileep

വളരെ പെട്ടെന്നാണ് മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി മാറുന്നത്

മലയാളികൾക്ക് മീനാക്ഷിയോട് ഒരു പ്രത്യേക സ്നേഹമാണ്. ദിലീപിനോടും മഞ്ജുവിനോടുമുള്ള അതേ സ്നേഹം തന്നെയാണ് മീനാക്ഷിയോടും ആരാധകർ കാണിക്കുന്നത്. ഈ അടുത്തകാലത്താണ് മീനാക്ഷി സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. വല്ലപ്പോഴും ഡാൻസ് വീഡിയോകളുമായി മീനാക്ഷി എത്താറുണ്ട്. മീനാക്ഷി തല കാണിക്കുന്ന മറ്റു വീഡിയോകളും സൂപ്പർ ഹിറ്റാണ്. വളരെ പെട്ടെന്നാണ് മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി മാറുന്നത്. ആറ് ലക്ഷത്തിന് അടുത്താണ് മീനാക്ഷിയുടെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സ്.

ഇപ്പോൾ വെറും മീനാക്ഷിയല്ല താരപുത്രി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനാണ്. അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കി ബിരുദം നേടിയത്. ചെന്നൈ രാമചന്ദ്ര ഇൻസ്റ്റിട്യൂട്ടിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. ബിരുദം സ്വീകരിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

മീനാക്ഷിയുടെയും കാവ്യയുടെ മകൾ മഹാലക്ഷ്മിയുടെയും പഠനത്തിന് വേണ്ടിയാണ് ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായത്. ഡോക്ടർ പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തിരക്കുകളും അവസാനിച്ചതോടെ മീനാക്ഷി മോഡലിങ്ങിലേക്ക് ഇറങ്ങിയിട്ടുണ്ട്. മറ്റാർക്കും വേണ്ടിയല്ല കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രബ്രാന്റിന് വേണ്ടിയാണ് താരപുത്രി മോഡലായത്. സാരി, ദാവണി, സൽവാറുകൾ എന്നിവയുടെ വിപുലമായ കലക്ഷനാണ് ലക്ഷ്യയിലുള്ളത്.

ദാവണികൾക്കാണ് മീനാക്ഷി മോഡലായത്. പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ മീനാക്ഷിയും കാവ്യയും മഹാലക്ഷ്മിയും എപ്പോഴും ധരിക്കാറുള്ളത് ലക്ഷ്യയുടെ ഡിസൈനർ വെയറുകളാണ്. മകൾ മോഡലിങിലേക്ക് ഇറങ്ങിയത് മഞ്ജുവിനും ഇഷ്ടപ്പെട്ടു. ആദ്യം ലൈക്കുമായി എത്തിയത് മഞ്ജുവാണ്. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. ചുവന്ന റോസാപ്പൂവിന്റെ ഇമോജി തലക്കെട്ട് നൽകിയാണ് മീനാക്ഷി വീഡിയോ പങ്കിട്ടത്. പതിവ് പോലെ ഇതും വൈറലായി.

‘ഒറ്റ നോട്ടത്തിൽ ദീപിക പദുകോണാണോയെന്ന് തോന്നിപ്പോയി എന്നാണ് ഏറെയും കമന്റുകൾ. മുമ്പും മീനാക്ഷിക്ക് ദീപിക പദുകോണിന്റെ ഛായയുണ്ടെന്ന് കമന്റുകൾ വരാറുണ്ട്. ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെയാണ് വീഡിയോയിൽ മീനാക്ഷിയുടെ ചേഷ്ഠകൾ. ഇനിയൊരു നായിക വേഷമൊക്കെ മീനൂട്ടിക്ക് ട്രൈ ചെയ്യാവുന്നതാണെന്നും ഭാവങ്ങൾ മുഖത്ത് മിന്നി മറയുന്നുണ്ടെന്നും കമന്റുകളുണ്ട്.

story highlight : meenakshi