കാളിന്ദി
ഭാഗം 63
“കുഴപ്പമൊന്നും ഇല്ല…. ഹാപ്പി ആയിട്ട് ഇരിക്ക് കേട്ടോ….”
“ശരി ഡോക്ടർ ”
സിസ്റ്റർ കൊടുത്ത സ്കാനിംഗ് റിപ്പോർട്ട് മേടിച്ചു കൊണ്ട് കല്ലു വെളിയിലേക്ക് ഇറങ്ങി വന്നു..
നോക്കിയപ്പോൾ കണ്ണനെ അവിടെ ഒരിടത്തും കണ്ടില്ല..
“ഈശ്വരാ… ഏട്ടൻ ഇത് എവിടെ പോയി..”
ചുറ്റിലും നോക്കി എങ്കിലും കല്ലുവിന് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല..
ബാഗ് ഏട്ടനെ ഏൽപ്പിച്ചു ആണ് പോയത്.. ഫോൺ വിളിക്കാനും പറ്റുന്നില്ലലോ…..
. അങ്ങനെ നോക്കിയപ്പോൾ ഒരു സ്ത്രീ അവളുടെ അരികെ വന്നു.
“മോളെ…”
“എന്താ ചേച്ചി ”
“ഇത് മോളുടെ ബാഗ് ആണോ ”
അവരുടെ കൈ വശം കല്ലുവിന്റെ ബാഗ് ഉണ്ടായിരുന്നു
“അതേ….ചേച്ചി…”
“മോളുടെ കൂടെ ഉണ്ടായിരുന്ന പയ്യൻ ഇത് ഇവിടെ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി പോയത് ആണ് ”
. “അത് എന്റെ ഭർത്താവ് ആണ്… എപ്പോളാ ചേച്ചി പോയെ ”
“മോള് അകത്തേക്കു കയറി പോയി കഴിഞ്ഞു… ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് പോയത് ആണ്!
എന്തെങ്കിലും ആവശ്യം വന്നു കാണും….എന്ന് ഓർത്തു കൊണ്ട് കല്ലു അവിടെ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു..
അല്പം സമയം കൂടി നോക്കിയെങ്കിലും കണ്ണൻ എത്തിയില്ല..
കുറച്ചു കഴിഞ്ഞു അവൾ ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് എന്നാണ് അവൾക്ക് കേൾക്കാൻ കഴിഞ്ഞത്.
കല്ലുവിന് ആകെ പരവേശം പോലെ..
ഭഗവാനെ.. എന്റെ ഏട്ടന് എന്തെങ്കിലും….
അവൾ ഒരു തരത്തിൽ അവിടെ നിന്നും എഴുനേറ്റു..
സ്കാനിങ് റിപ്പോർട്ട് ഗൈനോക്കോളജിസ്റ് നെ കാണിക്കേണ്ടത് ആണ്…. പക്ഷെ ഏട്ടനെ കാണാഞ്ഞത് കൊണ്ട് അവൾക്ക് പേടി ആയി തുടങ്ങി..
വിറയ്ക്കുന്ന കാലടി കളോടെ അവള് പാർക്കിങ് ഏരിയ യിലേക്ക് നടന്നു.. കാർ അവിടെ ഉണ്ടോ എന്ന് നോക്കാൻ ആയിരുന്നു.
അവിടെ ചെന്നപ്പോളും നിരാശ ആയിരുന്നു ഫലം..
എന്റെ മഹാദേവാ ….. ഇത്രയും സമയം കൊണ്ട് കണ്ണേട്ടൻ ഇതു എവിടെ പോയി..
അവളുടെ കണ്ണുകൾ നിറഞ്ഞു..
പെട്ടന്ന് ആണ് അവളുടെ ഫോണിൽ ശോഭ വിളിച്ചത്.
“അമ്മേ….”
. “ആഹ് മോളെ…. സ്കാനിങ് കഴിഞ്ഞു ”
. “ഡോക്ടർ എന്ത് പറഞ്ഞു ”
. “കുഴപ്പം ഒന്നും ഇല്ല അമ്മേ…”…
“എന്താ മോളെ നിന്റെ ശബ്ദം അടഞ്ഞ പോലെ…. എന്ത് പറ്റി…. കണ്ണൻ എന്ത്യേ ”
ശോഭ ക്ക് പരിഭ്രാമം ആയി.
“അത് അമ്മേ… ഏട്ടനെ…. ഏട്ടനെ ഇവിടെ ഒന്നും കാണുന്നില്ല ”
“ങ്ങേ… കാണുന്നില്ലന്നോ… അവൻ എവിടെ പോയി ”
“അറിയില്ല അമ്മേ…. ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല… സ്വിച്ച് ഓഫ് ആയി…. ”
“എന്റെ ദൈവമേ… ഇനി അവൻ ഇതു എവിടെയാ… മോളെ… നീയ് ആ കാറിന്റെ അടുത്തേക്ക് ചെല്ല്. ഇനി എന്തേലും ആവശ്യത്തിന് കാറിൽ നിന്നും എന്തെങ്കിലും എടുക്കനോ മറ്റൊ പോയോ ആവോ ”
“ഞാൻ… ഞാൻ ഇപ്പൊ പാർക്കിംഗ് ഏരിയ യിൽ ആണ് അമ്മേ ”
അത് പറഞ്ഞപ്പോൾ കല്ലു കരഞ്ഞു…
“മോള് വിഷമിക്കണ്ട…. ഞാൻ ശ്രീ കുട്ടിയേയും സുനീഷിനെയും ഒന്ന് വിളിക്കട്ടെ കേട്ടോ ”
ശോഭ തിടുക്കത്തിൽ ഫോൺ കട്ട് ചെയ്തു.
“ചേട്ടാ ”
അടുത്ത് നിറുത്തി ഇട്ടിരുന്ന കാറിലെ ആളെ കല്ലു വിളിച്ചു.
“എന്താ മോളെ ”
“അത്… ഇവിടെ അല്പം മുൻപ് കിടന്ന ഒരു വെളുപ്പ് നിറം ഉള്ള സ്വൈഫ്റ്റ് കാർ ചേട്ടൻ വന്നപ്പോൾ കണ്ടിരുന്നോ ”
“ആഹ്… അതിന്റ ആള് ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് ആ വണ്ടിയും എടുത്തു പോയല്ലോ മോളെ ”
“ഒരുപാട്… ഒരുപാട് നേരം ആയോ ”
“ഇല്ല….ഒരു 20 മിനുട്ട് ”
അപ്പോൾ താൻ സ്കാനിങ് നു കേറിയ സമയത്തു ആണ് ഇതെല്ലാം സംഭവിച്ചത് എന്ന് കല്ലു വിനു മനസിലായി.
ശ്രീക്കുട്ടി യുടെ കാൾ വന്നപ്പോൾ അവൾ വേഗം ഫോൺ എടുത്തു കാതോട് ചേർത്തു.
. “ഹലോ… കല്ലു ”
. “ശ്രീക്കുട്ടി ”
.. “എവിടാ നീയ് ”
“ഞാൻ ഹോസ്പിറ്റലിൽ വന്നത് ആയിരുന്നു. കണ്ണേട്ടനെ കാണുന്നില്ല ”
“നി വിഷമിക്കാതെ… ഏട്ടൻ എന്തേലും ആവശ്യം വന്നു പോയത് ആവും…”
“എനിക്ക്… എനിക്ക്… ആകെ പേടി ആകുന്നു ”
കല്ലുവിന്റെ വാക്കുകൾ മുറിഞ്ഞു.
“ദേ ഒരു പത്തു മിനിറ്റ്…. ഞങ്ങൾ ഇപ്പൊ അവിടേക്ക് വരാം… നി അവിടെ നില്ക്കു ”
“ശ്രീക്കുട്ടി… ഏട്ടൻ….”
“നീ സങ്കടപ്പെടാതെ…. ഏട്ടൻ ഇപ്പൊ വരും….”
ശ്രീക്കുട്ടി ഹോസ്പിറ്റലിൽ എത്തുവോളം അവളോട് സംസാരിക്കുക ആയിരുന്നു.
“കല്ലു… നീ കരയാതെ…. ഏട്ടന് എന്ത് സംഭവിക്കാൻ ആണ്…”
അവളുടെ തോളിൽ തട്ടി അശ്വസിപ്പിക്കുമ്പോളും ശ്രീക്കുട്ടിക്കും ഉള്ളം തേങ്ങുക ആയിരുന്നു.. തന്റെ കണ്ണേട്ടൻ എവിടെ പോയി എന്ന് അറിയാതെ.
വീട്ടിൽ എത്തിയപ്പോൾ കണ്ടു വാതിൽക്കൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും…
അവരെ കണ്ടതും രണ്ടാളും ഓടി വന്നു.
“വിളിച്ചിട്ട് കിട്ടിയോ മക്കളെ ”
. ശോഭ കരയുക ആണ്…അവരെ കണ്ടതും കല്ലുവും പൊട്ടി കരഞ്ഞു..
“ശോ.. ഈ അമ്മ ഇങ്ങനെ തുടങ്ങിയാൽ…. അമ്മ ഇപ്പൊ കല്ലുവിനെ കൂട്ടി അകത്തേക്ക് ചെല്ല്… ഞാനും ശ്രീക്കുട്ടിയും ഇപ്പൊ വരാം “…
സുനീഷ് അവരെ എല്ലാവരെയും അശ്വസിപ്പിച്ചു.
നെഞ്ച് തടവി നിൽക്കുക ആണ് രാജൻ..
“മോളെ.. നീ അകത്തേക്ക് ചെല്ല്.. ശോഭേ… മോൾക്ക് കുടിയ്ക്കാൻ എന്തെങ്കിലും കൊടുത്തേ ”
. അയാൾ ശോഭയോട് പറഞ്ഞു.
“വാ മോളെ….”
അവർ അവളെ കൂട്ടി കൊണ്ട് മുറിയിലേക്ക് പോയി.
. എന്റെ കണ്ണേട്ടൻ ഇതു എവിടെ പോയി… ഈശ്വരാ…. ആൾക്ക് എന്തെങ്കിലും അപകടം…… ന്റെ മഹാദേവാ… ഒരാപത്തിലും കൊണ്ട് പോയി ചാടിക്കല്ലേ…. സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ എനിക്ക് എന്റെ ഏട്ടനും വിട്ടുകാരും അച്ഛമ്മയും ഒക്കെ ഒള്ളൂ… ”
കല്ലു പേടിയോടെ ബെഡിൽ ഇരിക്കുക ആണ്.. ഇടയ്ക്ക് എല്ലാം ഫോൺ എടുത്തു അവൾ വിളിച്ചു നോക്കി.. പക്ഷെ നിരാശ യോടെ അവൾ ഫോൺ ബെഡിലേക്ക് വെച്ച്..
ഈ സമയത്തു ശ്രീക്കുട്ടിയും സുനീഷും കൂടി ഹോസ്പിറ്റലിന്റെ വാതിൽക്കൽ ഉള്ള കടയിൽ കയറി സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുക ആയിരന്നു…
സുനീഷ് ന്റെ കൂട്ടുകാരന്റെ പരിചയത്തിൽ ഉള്ള ഒരു കട ആയിരുന്നു അത്..
കണ്ണന്റെ കാർ പോകുന്നത് മാത്രമേ അവർക്ക് കാണാൻ കഴിഞ്ഞുള്ളു..
സമയം പിന്നിട്ടു കൊണ്ടേ ഇരുന്നു.
എത്ര വലിയ ആവശ്യത്തിന് പോയാലും കണ്ണൻ തിരികെ എത്തും എന്ന് ഒരു പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും…
നേരം നാല് മണിയോട് അടുത്തു..
ഒരു വിവരവും ഇല്ല..
രാജിയും സുമേഷും ഒക്കെ എത്തിയിട്ടുണ്ട്..
മരണ വീട്ടിലെ പോലെ ഉള്ള അവസ്ഥ യിൽ ആണ് അവിടെ എല്ലാവരും.
കല്ലു ആണെകിൽ ഇതുവരെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല… അതാണ് എല്ലാവർക്കും ഏറെയും വിഷമം..
കരഞ്ഞു തളർന്നു അകത്തെ മുറിയിലെ കസേര യിൽ ഇരിക്കുക ആണ് അവൾ…
അഞ്ചുമണി വരെ നോക്കിട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാം എന്ന തീരുമാനത്തിൽ ആണ് സുമേഷ് ഒക്കെ.
ഇനി അഥവാ എന്തെങ്കിലും ആവശ്യത്തിന് പെട്ടന്ന് പോയത് ആണെങ്കിലോ എന്നോർത്ത് ഈ കാര്യം അയൽവക്കത്തു ആരോടും പറഞ്ഞില്ല..
നേരം അഞ്ചര കഴിഞ്ഞു..
“സുമേഷേട്ടാ… എങ്കിൽ നമ്മൾക്ക് സ്റ്റേഷൻ വരെ പോകാം അല്ലേ “?
സുനീഷ് ആണ്..
“ഹ്മ്മ്… ഒന്ന് പോയി അറിയിക്കാം…. ഇത്രയും നേരം ആയില്ലേ “…
അവനും അഭിപ്രായപ്പെട്ടു..
അങ്ങനെ അവർ രണ്ടാളും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങി.
.
“ന്റെ ദൈവമേ… എന്റെ കുഞ്ഞ് ഇതു എവിടെ ആണോ… ഇതു എന്തൊക്കെ ആണ് പെട്ടന്ന് ഇവിടെ ഉണ്ടായത്……”
. ശോഭ അലമുറ ഇട്ടു കരയുക ആണ്
കല്ലു അപ്പോളേക്കും തളർന്നു വീണിരുന്നു..
ആരൊക്കെ പറഞ്ഞിട്ടും ഒരൽപ്പം വെള്ളം പോലും കുടിക്കാൻ അവൾ കൂട്ടാക്കിയില്ല..
എന്റെ ഏട്ടൻ വന്നിട്ട് മാത്രമേ ഞാൻ ഇനി ഒരു വറ്റ് ചോറ് പോലും കഴിക്കൂ….
കൊച്ചു കുട്ടികളെ പോലെ അവൾ വാശി പിടിച്ചു.
വയറ്റിൽ ഒരു കുഞ്ഞ് ഉള്ളത് ആണെന്ന് പറഞ്ഞിട്ട് പോലും അവൾ കൂട്ടാക്കിയില്ല..
. മേശമേൽ മുഖം പൂഴ്ത്തി കിടക്കുക ആണ് അവൾ..
രാജി ആണെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥന യോടെ ഇരിക്കുക ആണ്…
എന്തെങ്കിലും ഒരു അറിവ് തന്റെ കൂടപ്പിറപ്പിനെ കുറിച്ച് ലഭിക്കാൻ…
എന്നാലും ഏട്ടൻ ഇതു എവിടെ പോയി…. ഒരു ഊഹവും കിട്ടാതെ വിഷമിച്ചു ഇരിക്കുക ആണ് ശ്രീക്കുട്ടിയും.
പരാതി നേരത്തെ കൊടുക്കേണ്ടത് ആയിരുന്നു എന്ന് അവൾ ഓർത്തു..
ഫോൺ വിളിച്ച ടവർ ലൊക്കേഷൻ നോക്കാമായിരുന്നു..
പക്ഷെ… ഏട്ടൻ വരും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു അവർ എല്ലാവരും..
“മോളെ ശ്രീക്കുട്ടി ”
അച്ഛൻ ആണ്..
“എന്താ അച്ഛാ…”
“എങ്ങനെ എങ്കിലും ആ കല്ലുവിനെ എന്തെങ്കിലും ഭക്ഷണം കഴിപ്പിക്കൂ മോളെ…. ഒരു കുഞ്ഞ് ഉള്ളത് അല്ലേ ”
“അവൾ വല്ലാത്ത വാശി യിൽ ആണ്.. ഒരുപാട് ഞാനും അമ്മയും ഒക്കെ പറഞ്ഞത് ആണ് അച്ഛാ.. ഞാൻ ഒന്ന് ചെല്ലട്ടെ….”
അവൾ കല്ലുവിന്റെ അടുത്തേക്ക് പോയി.
കല്ലു…ദയവ് ചെയ്തു നീ എന്തെങ്കിലും കഴിക്കൂ… ഇല്ലെങ്കിൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കും മോളെ ”
“എന്റെ ഏട്ടൻ വന്നോ….വന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചോളാം.. ഇപ്പൊ എന്നെ ആരും നിർബന്ധിക്കേണ്ട ”
കല്ലുവിന്റ ശബ്ദം വിറച്ചു.
“ഏട്ടനുടനെ വരും… നീ കരയാതെ എഴുന്നേൽക്കു….”.. അപ്പോളേക്കും രാജി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ട് അവിടക്ക് വന്നു.
“ഇതാ.. ഈ ചായ എങ്കിലും കുടിക്ക് കല്ലുവേ “…
അവൾ അത് നീട്ടി എങ്കിലും കല്ലു അത് മേടിക്കാൻ പോലും കൂട്ടാക്കിയില്ല..
“എന്റെ കണ്ണേട്ടൻ ഇവിടെ വരാതെ ഞാൻ ഒന്നും കഴിക്കുകയും ഇല്ല കുടിയ്ക്കുകയും ഇല്ല… അത് സത്യം ആണ്… എന്റെ മഹാദേവൻ ആണേൽ സത്യം..”
വീറോടെ പറയുന്നവളെ നോക്കി ഇരിക്കുക ആണ് രാജിയും ശ്രീക്കുട്ടിയും..
അവരും അവളുടെ മുന്നിൽ നിസ്സഹായരായി നിന്നു
എന്നോട് ദേഷ്യം തോന്നല്ലേ ശ്രീക്കുട്ടി… ഏട്ടൻ വരാതെ, ഏട്ടനെ കാണാതെ എനിക്ക്… എനിക്ക്… ഒന്നിനും കഴിയില്ല… അതുകൊണ്ട് ആണ്… പ്ലീസ്…
തങ്ങളുടെ മുമ്പിൽ ഇരുന്നു കരയുന്ന കല്ലുവിനെ അശ്വസിപ്പാക്കാൻ പോലും ആവാതെ ആ സഹോദരിമാരും കരഞ്ഞു..
പോലീസ് സ്റ്റേഷനിൽ പോയവർ വേഗം തിരിച്ചു എത്തിയപ്പോൾ രാജി യും ശോഭ യും മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
. “നിങ്ങൾ അവിടെ വരെ ചെന്നില്ലേ “…
“ഇല്ല…. അവൻ ഇപ്പൊ വരും…”
..
സുനീഷ് മെല്ലെ പറഞ്ഞു…
തുടരും