പ്രണയമഴ
ഭാഗം 64
ഒരു വ്യാഴാഴ്ച..
ഹരി ഓഫീസിൽ വെച്ചു തന്നെ വിളിച്ചു പറഞ്ഞു ഗൗരിയോട് നമ്മൾക്ക് ഇന്ന് വൈകിട്ട് അഭിയെ കാണാൻ പോകാം എന്ന് ഉള്ള കാര്യം…
നന്ദുനെയും വിളിച്ചു അറിയിച്ചു ഗൗരി കാര്യങ്ങൾ ഒക്കെ..
വിട്ടിൽ എല്ലാവരോടും അവർ രണ്ടാളും കൂടെ ഒരു ട്രിപ്പ് പോകുവാണ് എന്നാണ് പറഞ്ഞത്.
ഹരി വന്നപ്പോൾ ഗൗരി എല്ലാം പാക്ക് ചെയ്തു റെഡി ആയിരുന്നു.
അങ്ങനെ 7മണിയോട് കൂടി അവർ രണ്ടാളും കൂടെ അഭിയെ കാണാനായി പുറപ്പെട്ടു….
ഹരി…
ഹ്മ്മ്
എന്താണ് ഒന്നും മിണ്ടാത്തത്…
ഹേയ് ഒന്നുല്ലടോ….
ഞാൻ ഒരു കാര്യം പറയട്ടെ..
മ്മ്…
നമ്മൾക്ക് ഈ യാത്ര വേണോ ഹരി…. എനിക്ക് എന്തോ….
പേടിയുണ്ടോ തനിക്ക്..
അതല്ല ഹരി… എന്നെ ആരോ പിന്നിൽ നിന്നും വിളിക്കുന്നത് പോലെ, ഈ യാത്ര വേണ്ടെന്ന് പറയും പോലെ..
അതൊക്കെ തന്റെ തോന്നൽ ആണ് ഗൗരി…. താൻ പേടിക്കണ്ട… ഞാൻ ഇല്ലേ കൂടെ….
എന്നാലും ഹരി…
നന്ദുനെ വിളിച്ചു പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ…
ഉവ്വ്…
മ്മ്… അപ്പോൾ പിന്നെ എന്താ പ്രശ്നം…താൻ ധൈര്യം ആയിട്ട് ഇരിക്കു….ഒരിക്കൽ എങ്കിലും എനിക്ക് ഒന്ന് ജയിക്കാൻ അല്ലെടോ….
പിന്നീട് അവൾ ഒന്നും അവനോട് സംസാരിച്ചില്ല….
അന്ന് താമസിക്കുവാനായി അവർ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു..അവിടെ ആണ് സ്റ്റേ ചെയ്തത്..
അടുത്ത ദിവസം കാലത്തെ തന്നെ നന്ദു അയച്ചു കൊടുത്ത ലൊക്കേഷൻ നോക്കി അവർ യാത്ര ആരംഭിച്ചു..
കൃത്യം 11മണി ആയപ്പോൾ അവർ അവിടെ എത്തി ചേർന്ന്..
വിശാലമായ ഒരു വീടിന്റെ മുറ്റത്തു ആണ് വണ്ടി വന്നു നിന്നത്
നന്ദു പറഞ്ഞത് എല്ലാം സത്യം ആയിരുന്നു… അഭിയുടെ എൻഗേജ്മെന്റ് ആണ്..സ്ഥലത്തെ ഒരു പ്രമാണിയുടെ മകളെ ആണ് അവനു ഭാവി വധു ആയി കിട്ടാൻ പോകുന്നത്… അത്യാവശ്യം ആളുകൾ ഒക്കെ വന്നു തുടങ്ങിയിരിക്കുന്നു…..
ഈശ്വരാ… അപ്പോൾ കാര്യങ്ങൾ ഒക്കെ സത്യം ആണോ ഹരി…
ഗൗരി സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റികൊണ്ട് ചോദിച്ചു.
ദേ നോക്ക്…. കണ്ടിട്ടും വിശ്വാസം ആയില്ലേ ഗൗരി തനിക്ക്…
എന്നാലും ഹരി… ഇന്നലെ കൂടെ ഈ ദുഷ്ടന്റെ മെസ്സേജ് നമ്മൾ കണ്ടത് അല്ലെ…. എന്നോട് ഹരിയെ ഇട്ടിട്ട് വാടോ എന്ന് പറഞ്ഞു എന്തെല്ലാം ആണ് ഇവൻ അയച്ചത്… ശരിക്കും ഈ ചതിയൻ ഒരു പാവം പെണ്ണിനെ കൂടി വഞ്ചിക്കുക അല്ലെ ഹരി..
ആഹ്… താൻ ഇറങ്ങു.. നോക്കാം…
രണ്ടാളും കാറിൽ നിന്നും ഇറങ്ങി..
നന്ദു ഓടി വന്നു ഗൗരിയെ കെട്ടിപിടിച്ചു..
ടി ഗൗരി….. സുഖം ആണോടി..
സുഖം നന്ദു… നിനക്കോ…
ഇങ്ങനെ പോകുന്നു ടി… നീ വാ..
ഹരിച്ചേട്ടാ കയറി വാ….
നന്ദു രണ്ടാളെയും ക്ഷണിച്ചു..
അഭി എവിടെ…?
ഡ്രസ്സ് ചേഞ്ച് ചെയുവാ… ചേട്ടൻ വാ… നമ്മൾക്ക് കാണാം…. നന്ദു അവരെ ഒരു റൂമിലേക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങി..
അപ്പോളേക്കും അഭിയുടെ അമ്മ വന്നു..
ആഹാ മോനെ ഹരി… എപ്പോൾ എത്തി…..
ധാ വന്നു കയറിയതെ ഒള്ളു അമ്മേ….
അവൻ പറഞ്ഞു മോനു വരാൻ ഒക്കത്തിലാരിക്കും എന്ന്….
ഹേയ്… അതൊക്കെ അവൻ വെറുതെ നുണ പറഞ്ഞത് അല്ലെ അമ്മേ…… ഞാൻ വരാതെ ഇരിക്കുമോ..
അതുകേട്ടപ്പോൾ അവർ അവനെ സ്നേഹത്തോടെ നോക്കി മന്ദഹസിച്ചു..
ഗൗരി… മോള് ഒരുപാട് ക്ഷീണിച്ചു കെട്ടോ… ആ സ്ത്രീ വന്നു ഗൗരി യുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു
ആഹ് ഇവരെ സർപ്രൈസ് ആയിട്ട് ഞാൻ അഭിയേട്ടന് കാണിച്ചു കൊടുക്കട്ടെ എന്നും പറഞ്ഞു നന്ദു അവരെയും കൊണ്ട് അവിടെ നിന്നും എസ്‌കേപ്പ് ആയി..
അഭിയുടെ റൂമിന്റെ വാതിൽ തുറന്നപ്പോൾ അവർ കണ്ടു ഒരു ഗ്രീൻ നിറം ഉള്ള കുർത്തയുo അണിഞ്ഞു നിൽക്കുന്ന അഭിയെ…ആരെയോ വീഡിയോ കാൾ ചെയ്യുക ആണ്..
പെട്ടന്ന് മുന്നിൽ നിൽക്കുന്നവരെ കണ്ടതും അവൻ ഒന്ന് പകച്ചു..
ആഹ് അഭിയേട്ടാ ചേച്ചിയെ ആണോ വിളിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് നന്ദു അവനെ കളിയാക്കി..
പെട്ടന്ന് അഭി കാൾ കട്ട് ചെയ്തു
ഉള്ളിലെ പരിഭ്രമം ഒളിപ്പിച്ചു കൊണ്ട് അവൻ വേഗം അവരുടെ അടുത്തേക്ക് വന്നു..
ടാ.. ഹരി… വാട്ട് എ സർപ്രൈസ് മാൻ…. വാടാ… കയറി വാ…
അവൻ കാണാതെ നന്ദു ഗൗരിയെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു..
അഭിയേട്ടാ…. എന്താ ഇവിടെ നടക്കുന്നത്… എനിക്ക് ഒന്നും മനസിലാകുന്നില്ല…ഇവിടെ ഒരുപാട് ആളുകൾ ഒക്കെ വരുന്നുണ്ടല്ലോ…ഗൗരി അറിയാത്ത ഭാവത്തിൽ ചോദിച്ചു..
അത് പിന്നെ ഗൗരി… ഇന്ന്..ഇന്ന് എന്റെ എൻഗേജ്മെന്റ് ആണ്…
അവൻ വിക്കി വിക്കി പറഞ്ഞു..
ങേ… എന്താണ്… എന്താണ് അഭിയേട്ടൻ പറഞ്ഞത്…. ഇന്ന് അബിയേട്ടന്റെ….. എൻഗേജ്മെന്റ്….. അപ്പോൾ നന്ദു… നീ… നീ പറഞ്ഞത് സത്യം ആണോടി….
അതെ ഗൗരി.. ഞാൻ എന്തിനു നിന്നോട് കള്ളം പറയണം… അല്ല അഭിയേട്ടന്റെ എൻഗേജ്മെന്റ് ആണ് എന്നതിന് നിനക്ക് എന്താ വിഷമം…നീ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത് ഗൗരി..
അഭിയേട്ട…. ഇവളെ… ഇവളെ പറഞ്ഞു മനസിലാക്കി കൊടുക്ക്… ഹ്മ്മ്……
ഗൗരി അവനോട് അല്പം ഉറക്കെ പറഞ്ഞു..
ങേ… ഞാൻ… ഞാൻ എന്ത് പറയാൻ ആണ് ഗൗരി….എനിക്കും ഒന്നും മനസിലാകുന്നില്ല…അവൾ പറഞ്ഞത് സത്യം ആണ്…
അവൻ വീണ്ടും തകർത്തു അഭിനയിക്കുക ആണ്..
അഭിയേട്ടാ… നിങ്ങൾ… നിങ്ങൾ അല്ലെ പറഞ്ഞത് എന്നോട് ഹരിയെ കളഞ്ഞിട്ട് വരാൻ… നമ്മൾക്ക് ഒരുമിച്ചു വിവാഹം കഴിച്ചു സന്തോഷം ആയിട്ട് താമസിക്കാം എന്ന് ഒക്കെ….ഒരു വർഷം ഒന്നും വെയിറ്റ് ചെയ്യണ്ട…. പോരാൻ പറഞ്ഞു മെസ്സേജ് അയച്ചത് കൊണ്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത്… ദേ ഈ ഹരിക്കും സമ്മതം ആണ്….എന്നിട്ട് എന്താ ഒന്നും അറിയാത്തതു പോലെ…
ഹേയ്… ഗൗരി… തനിക്ക് എന്താ ഭ്രാന്ത് പിടിച്ചോ… ഇത് എന്തൊക്ക ആണ് ഈ പുലമ്പുന്നത്… ഞാൻ എപ്പോൾ ആണ് അങ്ങനെ പറഞ്ഞത്….വെറുതെ അനാവശ്യം പറയരുത് കെട്ടോ..
അപ്പോളേക്കും പെൺകുട്ടിയുടെ വിട്ടിൽ നിന്ന് ആളുകൾ എത്തിച്ചേർന്നു… അതുകണ്ടു അഭിയെ വിയർത്തു..
ദേ… ഹരി.. ഈ ഭ്രാന്ത് പിടിച്ചവളെ കൊണ്ട് നീ ഇറങ്ങി പോകുന്നുണ്ടോ… വെറുതെ എന്റെ സമയം കളയാതെ…
അവൻ വിട്ടു കൊടുക്കാൻ ഉള്ള ഭാവം ഇല്ലായിരുന്നു..
എനിക്ക് അല്ല ഭ്രാന്ത്…. ആർക്കാണെന്നു എന്നെ കൊണ്ട് പറയിപ്പിക്കരുത്…നന്ദു നീ ഈ മെസ്സേജ് ഒക്കെ ഒന്ന് നോക്കിക്കേ… ഗൗരി ഫോൺ എടുത്തു നന്ദുനെ കാണിച്ചു..
അഭിയെ വിളറി വെളുത്തു..
ഹരി മാത്രം കയ്യും കെട്ടി അഭിയെ സസൂഷമം നിരീക്ഷിക്കുക ആണ്…
നന്ദു ഫോണിലെ മെസേജ് ഒക്കെ ആദ്യം കാണും പോലെ എടുത്തു നോക്കി..
അപ്പോളേക്കും നന്ദുന്റെ അമ്മയും അച്ഛനും അഭിയുടെ അമ്മയും ഏട്ടനും എടത്തിയും ഒക്കെ റൂമിലേക്ക് വന്നു..
എന്താ
… എന്താ ഇവിടെ ഒരു ബഹളം…..
നന്ദുന്റെ അച്ഛൻ ചോദിച്ചു..
നന്ദു അവളുടെ അച്ഛന്റെ കൈലേക്ക് ഫോൺ കൊടുത്തു…ഇതെല്ലാം
“അഭിയേട്ടൻ ഇവൾക്ക് അയച്ചത് ആണ് അച്ഛാ… നോക്കിക്കേ ”
. അപ്പോളേക്കും അഭിയുടെ ഏട്ടനും അയാൾ ക്കരികിൽ വന്നു നിന്നു മെസജ് എല്ലാം വായിച്ചു..
ഇത് എന്താ അഭി ഈ കാണുന്നത് എല്ലാം…
അത് പിന്നെ കൊച്ചാച്ചാ…. എനിക്ക്… എനിക്ക് ഒന്നും അറിയില്ല…
അവൻ കൈമലർത്തി..
ഇതൊക്കെ ആരാണ് ഗൗരിക്ക് അയച്ചത്.. ഇത് നിന്റെ നമ്പർ അല്ലെ.. അഭിയുടെ ഏട്ടന്റെ ശബ്ദം അവിടെ ഉയർന്നു..
ഏട്ടാ ഇവൾ എന്നെ മനഃപൂർവം നാറ്റിക്കാൻ ആണ്…വേറൊരുത്തന്റെ കൂടെ കിടന്ന ഇവളേ എന്തിനാ ഞാൻ ഭാര്യ ആക്കുന്നത്… കണ്ടവന്റെ എച്ചിൽ തിന്നണ്ട കാര്യം എനിക്ക് ഇല്ല….. അതിന് മാത്രം അന്തസ് കെട്ടവൻ അല്ല ഞാൻ ..അഭി പറഞ്ഞു തീരും മുന്നേ അവന്റെ ചെകിട്ടത്തു ആദ്യത്തെ അടി വീണിരുന്നു…
കവിളും തിരുമ്മി കൊണ്ട് നോക്കിയ അഭി കണ്ടു സംഹാരരുദ്രയെ പോലെ നിൽക്കുന്ന ഗൗരിയെ…
എടാ… നീ എന്താടാ പറഞ്ഞത്… കണ്ടവന്റെ എച്ചിലോ…. ആരാടാ… പറയെടാ… നീ കണ്ടവൻ എന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ, ദേ ഈ നിൽക്കുന്ന മനുഷ്യൻ… നിന്നെ ഊണിലും ഉറക്കത്തിലും വിശ്വസിച്ചു ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നവൻ.. ഈ പാവത്തിനെ നീ ചതിച്ചു അല്ലേടാ…. ഓരോ നുണ കഥകൾ പറഞ്ഞു ഉണ്ടാക്കി നീ എന്റെ മനസ്സിൽ കേറാൻ നടക്കുവല്ലായിരുന്നോ…. എന്റെ ഹരിയെ കളഞ്ഞിട്ട് നിന്റെ ഒപ്പം വരാൻ നീ എത്ര തവണ മെസ്സേജ് അയച്ചു… എന്നിട്ടു… നീ എന്താടാ ഇപ്പോൾ പറഞ്ഞത്… പറയെടാ
….. നിന്റെ ഈ നിൽക്കുന്ന കുടുംബക്കാരോട് എല്ലാം പറയു ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടോ എന്ന്.. നിനക്ക് പറ്റുമെങ്കിൽ നീ തെളിയിക്ക്…നടന്ന കാര്യങ്ങൾ മുഴുവൻ ആദ്യം മുതൽ എല്ലാം ഗൗരി അവിടെ നിന്നവരോട് വിശദീകരിച്ചു… ചീറ്റ പുലിയെ പോലെ നിൽക്കുന്ന ഗൗരിയെ കണ്ടതും ഹരി പോലും ഭയപ്പെട്ടു..
അൽപ നിമിഷം അവിടെ മൗനം തളം കെട്ടി..
അഭി…..
സത്യം ആണോ അഭി ഈ കുട്ടി പറഞ്ഞ കാര്യങ്ങൾ…
അവന്റെ അമ്മ ആണ്…
പറയെടാ… എടാ പറയാൻ… അവന്റെ ഇരു തോളിലും പിടിച്ചു അവർ കുലുക്കി കൊണ്ട് ചോദിച്ചു..
അമ്മേ… അത്….അത് പിന്നെ ഞ്ഞാൻ….എനിക്ക്… ഒരു അബദ്ധം…
അഭി പറയും മുന്നേ അവരുടെ അടിയും അവന്നിട്ട് വീണു കഴിഞ്ഞു..
നിയ്…. നീ ഇത്രയ്ക്ക് ദ്രോഹി ആണോടാ…. ഈ നിൽക്കുന്ന ഹരിയെയും ഗൗരി യെയും നിയ് ചതിക്കുക ആയിരുന്നു അല്ലെ…. അതിന് മാത്രം എന്താണ് നിന്നോട് ഇവർ ചെയ്തത്… എന്നിട്ട് നീ ഒന്നും അറിയാതെ മറ്റൊരു പെണ്ണിനെ കല്യാണം ചെയ്യാൻ നിൽക്കുന്നു അല്ലെ…നിനക്കും ഇല്ലെടാ ഇവളുടെ പ്രായത്തിൽ ഒരു കൂടപ്പിറപ്പ്…നീ എന്റെ മകൻ ആണോടാ….അതും പറഞ്ഞു കൊണ്ട് അവർ പൊട്ടി കരഞ്ഞു..
റൂമിനു വെളിയിൽ നിന്നും പലരും അകത്തേക്ക് നോക്കി താടിക്ക് കയ്യും കൊടുത്തു നിൽക്കുക ആണ്..
മോനെ ഹരി…..
അഭിയുടെ അമ്മ വന്നു അവന്റെ മുന്നിൽ കൈ കൂപ്പി..
എന്റെ മകൻ ചെയ്ത തെറ്റിന് ഈ അമ്മ മോനോട് കാല് പിടിച്ചു മാപ്പ് പറയുന്നു എന്ന് പറഞ്ഞു കൊണ്ട് അവർ ഹരിയുടെ കാലിലേക്ക് വീഴാൻ പോയതും ഹരി വേഗം അവരുടെ കൈയിൽ പിടിച്ചു
ഹേയ്.. അമ്മേ… എന്താ ഈ കാണിക്കുന്നത്…… അവൻ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ അവനു തന്നെ കിട്ടും… അത് ഇന്നല്ലെങ്കിൽ നാളെ ഈശ്വരൻ കൊടുത്തോളും… അമ്മ വിഷമിക്കണ്ട… ഇതൊക്ക ഇവിടെ വന്നു ഒന്ന് അറിയിക്കാൻ തോന്നി ഞങ്ങൾക്ക്… അതുകൊണ്ട് വന്നു എന്നേ ഒള്ളു…..ഹരി പറഞ്ഞു.
അഭിയുടെ ചേട്ടനും നന്ദുന്റെ അച്ഛനും അമ്മയും ഒക്കെ ഹരിയോടും ഗൗരിയോടും മാപ്പ് പറയുക ആണ്…
അഭി തല കുനിച്ചു നിൽക്കുക ആണ്..
ഹരി അഭിയുടെ അടുത്തേക്ക് വന്നു അവനെ തോളിൽ തട്ടി…
അഭി അവനെ ഒന്ന് നോക്കിയിട്ട് വേഗം ദൃഷ്ടി മാറ്റി..
എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് നീ എന്നേ ചതിക്കുക ആയിരുന്നു അല്ലേടാ……. അതിനു വേണ്ടി നീ എത്ര മാത്രo കള്ളങ്ങൾ മെനഞ്ഞു…. ഒന്നും അറിയാത്ത ഈ പെൺകുട്ടിയെ കുറിച്ച് നീ എത്രയോ നുണക്കഥകൾ പറഞ്ഞു ഉണ്ടാക്കി… നീ എന്താടാ വിചാരിച്ചത് എല്ലാം കേട്ട് കഴിയുമ്പോൾ ഞാൻ നിന്നെയും വിശ്വസിച്ചു ഇവളെ വേണ്ടന്ന് വെച്ചു അങ്ങ് പോകും എന്നോ… അതിനു ഈ ഹരി അങ്ങ് മരിക്കണം….എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ ഞാൻ അണിയിക്കുന്ന എന്റെ താലിക്ക് ഒരു അവകാശി ഉണ്ടെങ്കിൽ അത് ഇവളാണ്…. അതേടാ ഈശ്വരൻ എനിക്കായി സൃഷ്ടിച്ചത് ആണ് ഇവളെ.. എന്റെ നല്ല പാതിയായി….. ഗൗരിയെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ഹരി പറഞ്ഞു…
ഗൗരി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
നന്ദു അവളുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു..
..
എന്തായാലും നിങ്ങൾ തക്ക സമയത്തു വന്നത് നന്നായി…. ഞങ്ങളുടെ മകളുടെ ജീവിതം രക്ഷപെട്ടു….
പെട്ടന്ന് ഒരാൾ അകത്തേക്ക് വന്നു ഹരിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“എന്റെ മകളെ ആണ് ഇവനു വേണ്ടി വിവാഹം ആലോചിച്ചത്… നിങ്ങൾ ഇപ്പോൾ വന്നത് കൊണ്ട് എന്റെ കുഞ്ഞിന്റെ ജീവിതം രക്ഷപെട്ടു… മക്കളെ നിങ്ങൾക്ക് രണ്ടാൾക്കും നല്ലതേ വരൂ….”
അയാൾ ഗൗരിയുടെയും ഹരിയുടെയും നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
അഭിയെ ദഹിപ്പിക്കുന്ന മട്ടിൽ ഒരു നോട്ടം നോക്കിയിട്ട് അയാൾ ഇറങ്ങി പോയി..
പിന്നാലെ ഹരിയും ഗൗരിയും ഇറങ്ങി.
എല്ലാം നഷ്ടപ്പെട്ടവനെ പോലെ അഭി മാത്രം ആ റൂമിൽ അവശേഷിച്ചു..
മടങ്ങുന്ന യാത്രയിൽ ഒരു മഴ പെയ്തു തോർന്ന പോലെ ഒരു ഫീൽ ആയിരുന്നു ഗൗരിക്ക്…
ഹരിയുടെ കൈലേക്ക് കൈ കോർത്തു കൊണ്ട് അവൾ ഇരുന്നു..
തുടരും