Celebrities

‘എല്ലാവര്‍ക്കും അറിയാം, ജനങ്ങള്‍ വിഡ്ഢികളല്ല’; മുകേഷിനോട് ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ടെന്ന് മേതിൽ ദേവിക | methil devika

വിഷ്ണു മോഹന്‍ എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണ് സിനിമയിലേക്ക് എത്തിച്ചത്

മുകേഷുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് മേതില്‍ ദേവിക. ഭാര്യയായിരിക്കെ മുകേഷിനോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും മേതില്‍ ദേവിക പറയുന്നു. അമ്മയ്‌ക്കെതിരെയും നടി ആഞ്ഞടിച്ചു. ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വേണ്ടതാണെന്നാണ് മേതില്‍ ദേവിക പറയുന്നത്.

”മാനസിമായി ഞാന്‍ ഒരു അതിജീവിതയായി അതില്‍ നിന്നും പുറത്തു വന്നു കഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും പറയാനുമില്ല. നിയമനടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പലതുമുണ്ട്. അതിനാല്‍ സംസാരിച്ചേ പറ്റൂ. അതും പറഞ്ഞ് ഞാന്‍ ഒട്ടും പ്രജുഡിസ്ഡ് അല്ല. ഭാര്യയായിരുന്ന സമയത്തും മുന്‍വിധികളുണ്ടായിരുന്നില്ല. ഭാര്യയുടെ വേഷം ചെയ്യുമ്പോഴും ക്രൂഷ്യല്‍ സമയത്തൊക്കെ മുകേഷിനോട് ശബ്ദമുയര്‍ത്തി സംസാരിക്കുകയും ധ്വനി കലര്‍ത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.” എന്നാണ് മേതില്‍ ദേവിക പറയുന്നത്.

എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ വിഡ്ഢികളല്ല, ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അവരെ അങ്ങനെയൊന്നും കബളിപ്പിക്കാനാകില്ലെന്നും ദേവിക പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം അമ്മയിലുണ്ടായ പൊട്ടിത്തെറികളെക്കുറിച്ചും മേതില്‍ ദേവിക സംസാരിക്കുന്നുണ്ട്.

അഭിനയിക്കാനുള്ള അവസരങ്ങള്‍ പലപ്പോഴായി മേതില്‍ ദേവികയെ തേടിയെത്തിയിട്ടുണ്ട്. പിന്നീട് വലിയ ഹിറ്റ് സിനിമകളായി മാറിയ പല സിനിമകളിലും നായികയാകാനുള്ള അവസരം നിരസിച്ചയാളാണ് മേതില്‍ ദേവിക. പക്ഷെ കഥ ഇന്നുവരേയിലേക്ക് തന്നെ എത്തിച്ചത് സംവിധായകന്‍ നിശ്ചയദാര്‍ഢ്യമാണെന്നാണ് മേതില്‍ ദേവിക പറയുന്നത്.

വിഷ്ണു മോഹന്‍ എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണ് സിനിമയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ മുന്‍ സിനിമയായ മേപ്പടിയാനും നല്ലതായിരുന്നു. പിന്നാലെ നില്‍ക്കുകയായിരുന്നു. ഞാന്‍ ചെയ്‌തേ പറ്റൂവെന്ന് പറഞ്ഞ്. ആദ്യം കഥ പറയുമ്പോള്‍ ഞാന്‍ തന്നെ വേണമെന്ന് കരുതിയല്ല വന്നത്. പക്ഷെ എപ്പോള്‍ കണ്ടുവോ അപ്പോള്‍ മുതല്‍ ഞാന്‍ തന്നെ മതിയെന്ന് നിശ്ചയിച്ചുവെന്നാണ് എന്നോട് പറഞ്ഞതെന്നാണ് താരം പറയുന്നത്.

കാലടയില്‍ വച്ചാണ് വിഷ്ണുവും ജോമോനും വന്ന് കാണുന്നത്. കഥയൊക്കെ നന്നായിട്ടുണ്ട്, പക്ഷെ നിങ്ങള്‍ വേറെ ആളെ നോക്കിക്കോളൂവെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ പിന്നെ സംഭവിച്ചത് പോയറ്റിക് ആയ കാര്യങ്ങളാണ്. അവര്‍ പോയ ശേഷം പെട്ടെന്ന് മഴ പെയ്യുകയും ഞാന്‍ നന്നായി നനയുകയും ചെയ്തു. കുടയില്ലാതെ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. തിരികെ വന്നപ്പോള്‍ ഇതൊരു നിമിത്തമാണെന്ന് തോന്നിയെന്നും മേതില്‍ ദേവിക പറയുന്നു.

ചില സീനുകള്‍ ഷൂട്ട് ചെയ്തത് വിഷ്ണു കാണിച്ചു തന്നിരുന്നു. വിഷ്ണുവിന്റെ കല്യാണം വിളിക്കാന്‍ വന്നപ്പോള്‍ എടുത്ത സീനുകളൊക്കെ കാണിച്ചു തന്നു. മറ്റന്നാള്‍ ഷൂട്ടാണെന്നും പറഞ്ഞു. എല്ലാം സിങ്ക് ഇന്‍ ആകും മുമ്പേ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു. അതേസമയം ഈ സിനിമയ്ക്ക് ശേഷവും നല്ല തിരക്കഥകള്‍ വന്നിരുന്നു. പക്ഷെ സ്ഥിരമായി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സൗകര്യം നോക്കിയേ ചെയ്യൂ എന്നാണ് ദേവിക പറയുന്നത്.

അമ്മയ്ക്ക് സ്ത്രീകളോട് അത്രയും അനുകമ്പയുണ്ടായിരുന്നുവെങ്കില്‍ ഡബ്ല്യുസിസി എന്നൊരു സംഘടനയുടെ ആവശ്യമുണ്ടാകില്ലായിരുന്നെന്ന് മേതിൽ ദേവിക പറഞ്ഞു. അമ്മ തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമായിരുന്നു. അവര്‍ തമ്മില്‍ ഇങ്ങനെ കോണ്‍ഫ്‌ളിക്ട് വരേണ്ട കാര്യമെന്താണ്? എല്ലാവരും അഭിനേതാക്കളാണ്. എല്ലാവരും ഇന്‍ഡസ്ട്രിയ്ക്ക് സംഭാവന നല്‍കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നല്ല അഭിനേതാക്കളും സിനിമകളുമുള്ള ഇന്‍ഡസ്ട്രിയാണ്. ഇന്ന് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ മോശമായി കാണുമ്പോള്‍ ചെറിയ വിഷമമുണ്ട്. അടിസ്ഥാനമായി ഇന്‍ഡസ്ട്രി നന്നാകണം എന്നാണ് ആഗ്രഹം എന്നാണ് ദേവിക പറയുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തിന്റെ സമയത്താണ് എഎംഎംഎയെ ആക്ടീവായി കാണുന്നത്. പക്ഷെ അന്ന് ഒരു രീതിയിലും ആ നടിയെ എംഎംഎംഎ പിന്തുണച്ച് കണ്ടില്ല. അതാണ് നമ്മുടെ മനസിലുള്ള ഇംപ്രിന്റ്. പുറമെയുള്ള ആളെന്ന നിലയില്‍ ആദ്യമായി കാണുന്നത് അതാണ്. യഥാര്‍ത്ഥ ഹീറോസിനെ ആദ്യമായി പുറത്ത് കാണുകയാണ്. വളരെ നിര്‍ണായകമായ സമയത്ത് അവരുടെ കൂടെ അഭിനയിച്ചൊരു നടിയുടെ കൂടെ നിന്നില്ല. വാ കൊണ്ട് പറയുന്നുണ്ട്. പക്ഷെ അതിലൊന്നും കാര്യമില്ലെന്ന് നമുക്കറിയാം എന്നും അവര്‍ പറയുന്നു.

content highlight: methil devika about mukesh