വ്‌ളോഗിലൂടെ കുടുംബത്തെ കുറിച്ചും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കാണിക്കുന്നതിലും യാതൊരു മടിയുമില്ലെന്ന് അഹാന കൃഷ്ണ. താരങ്ങളില്‍ പലരും അവരുടെ ജീവിതം മറച്ച് പിടിക്കുകമായിരിക്കും. എനിക്കങ്ങനെ കുഴപ്പമില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ ഏറ്റവും ആകാംഷയോടെ ആദ്യം കാണുന്നത് അച്ഛനും അമ്മയും തന്നെയാണ്. അവര്‍ക്ക് എന്നെ അറിയുന്നത് പോലെ ലോകത്താര്‍ക്കും അറിയില്ലെന്നും അഹാന പറയുന്നു. അടുത്ത് അറിയുന്ന ആളുടെ ഒരു സിനിമയോ വര്‍ക്കോ വന്നാല്‍ അത് ആകാംഷയോടെ കാണാനുള്ള താല്‍പര്യം കൂടുകയേയുള്ളു. അതേ വികാരം എന്റെ വീഡിയോസിലൂടെ അടുത്തറിഞ്ഞവര്‍ക്കേ മനസിലാവുമെന്നും അഹാന കൂട്ടിച്ചേര്‍ത്തു.
ദിയയുടെ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും കഴിഞ്ഞുവെന്ന് പറഞ്ഞ താരങ്ങള്‍ കുടുംബത്തിലെ അടുത്ത വിവാഹം ആരുടെ ആയിരിക്കുമെന്ന ചോദ്യത്തിന് അമ്മു(അഹാന)വിന്റെ ആയിരിക്കുമെന്ന് പറയുന്നു. അത് ശരിയാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു നടിയുടെ മറുപടി. വീട്ടില്‍ പോയിട്ട് നറുക്കിട്ട് നോക്കാം, അല്ലാതെ പറയാന്‍ പറ്റില്ല. കല്യാണം കഴിച്ചിട്ട് ട്രെന്‍ഡിങ്ങില്‍ വരാനൊന്നും താല്‍പര്യമില്ലെന്നും അഹാന പറയുന്നു.
മകളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഓണം ആഘോഷിക്കുകയാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. ഇത്തവണ മരുമകന്‍ വീട്ടിലേക്ക് വന്നതിന്റെ സന്തോഷം കൂടിയുണ്ട്. അശ്വിന്റെ കുടുംബത്തെ കൂടി ചേര്‍ത്ത് പിടിച്ച് വലിയ ആഘോഷമായി തന്നെ ഓണവും കൊണ്ടാടി.
കുറേ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണം പുറത്ത് നിന്നുമാണെന്നാണ് സിന്ധു കൃഷ്ണ കുമാര്‍ പറയുന്നത്. തിരുവോണത്തിന്റെ അന്ന് എല്ലാവര്‍ക്കും ഒരു റിലാക്‌സേഷനാണ്. പിറ്റേന്ന് പായസമൊക്കെ ഉണ്ടാക്കുമെന്നും സിന്ധു കൃഷ്ണ പറയുന്നു. എന്തുകൊണ്ട് തിരുവോണത്തിന് വീട്ടില്‍ സദ്യ ഉണ്ടാക്കാറില്ല എന്നതിന്റെ കാരണം കൃഷ്ണ കുമാറും സൂചിപ്പിച്ചു.
സാധാരണ വീട്ടിലെ സ്ത്രീകളാണല്ലോ എല്ലാ കാര്യത്തിലും ഇടപഴകുന്നത്. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, പാത്രം കഴുകകയും മറ്റുമൊക്കെയായി ഒത്തിരി പണിയുണ്ടാവും. പണ്ടത്തേത് പോലെ കൂട്ടുകുടുംബമാണെങ്കില്‍ കുഴപ്പമില്ല. ഇപ്പോഴത്തെ ന്യൂക്ലിയര്‍ ഫാമിലിയ്ക്ക് ഇത് വലിയൊരു തലവേദനയാണ്. ഞങ്ങളുടേത് ന്യൂക്ലിയര്‍ ഫാമിലിയാണെങ്കിലും കുറച്ച് വലുതാണ്. എന്നാലും പാത്രം കഴുകാനും മറ്റുമൊക്കെ മെനക്കെടുമ്പോള്‍ സമാധാനത്തോടെ റിലാക്‌സ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പുറത്ത് കൊണ്ട് പോയി ഭക്ഷണം കഴിക്കുന്നത്. അവര്‍ക്കും സമാധാനം, നമുക്കും സമാധാനം.
ഈ ഓണത്തിന് പുതിയ വിശേഷമായി അശ്വിന്‍ കൂടെയുണ്ട് എന്നത് മാത്രമാണ്. അല്ലാതെ എത്രയോ വര്‍ഷമായിട്ടും ഞങ്ങളിങ്ങനെ തന്നെയാണ് ഓണം ആഘോഷിക്കാറുള്ളത്. ഇതുപോലെ ഡ്രസ്സുമിട്ട് താമരയില്‍ വന്ന് ഭക്ഷണം കഴിച്ചിട്ട് പോകും. അതുകൊണ്ട് വലിയ പുതുമയൊന്നുമില്ലെന്ന് അഹാന പറയുന്നു.
അഞ്ച് സുന്ദരിമാരെ മാനേജ് ചെയ്തിരുന്ന കൃഷ്ണ കുമാറിനൊരു കൂട്ടായിട്ടാണോ അശ്വിന്‍ എത്തിയതെന്ന ചോദ്യത്തിന് തനിക്കേറ്റവും സപ്പോര്‍ട്ട് അദ്ദേഹമാണെന്ന് പറയുന്നു. തന്റെ വൈബിന് പറ്റിയ ആളാണെന്ന് അശ്വിന്‍ പറയുമ്പോള്‍ എന്റെ വൈബിലേക്ക് മരുമകനെ എത്തിച്ച് കൊണ്ടിരിക്കുകയാണ്, കുറച്ചൂടി സമയം എടുത്തേക്കും. അതല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടെക്ക് ചെല്ലുമെന്നും കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
content highlight: ahaana-krishna-and-family-opens-up