പലതരം പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ പല നിറത്തിലും വലിപ്പത്തിലുമുള്ള കൂറ്റൻ പെരുമ്പാമ്പുകൾക്ക് നടുവിൽ കിടന്നുകൊണ്ട് ഒരു ജന്മദിനാഘോഷം ഇത് ആദ്യമായിട്ടായിരിക്കും നിങ്ങൾ കാണുന്നത്. പാമ്പുകളോടുള്ള സ്നേഹ കൂടുതൽ കാരണം പിറന്നാൾ ദിനം പെരുമ്പാമ്പുകൾക്കൊപ്പം ചെലവഴിച്ച ദി റെപ്റ്റിൽ മൃഗശാലയുടെ സ്ഥാപകൻ ജയ് ബ്രൂവറിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
‘സ്നേക്ക് പാര്‍ട്ടി’ എന്നാണ് ബ്രൂവര്‍ വിഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. വിഡിയോയിൽ തന്‍റെ കൈവിരലുകള്‍ കൊണ്ട് ജയ് ഒരു പ്രണയ ചിഹ്നം കാണിക്കുന്നു. പിന്നാലെ തന്‍റെ അടുത്ത് കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിന്‍റെ ശരീരത്തിലെ പ്രണയ ചിഹ്നത്തിന് സമാനമായ അടയാളവും അദ്ദേഹം തൊട്ട് കാണിക്കുന്നു.
മുതലയും പാമ്പും തുടങ്ങി എല്ലാത്തരം ജീവിവര്‍ഗങ്ങളോടും അത്രമേല്‍ സ്നേഹമാണ് ബ്രൂവറിന്. സമൂഹമാധ്യമങ്ങളില്‍ ഇവയ്ക്കൊപ്പമുള്ള ചിത്രങ്ങളും സാഹസികമായ നിരവധി വിഡിയോകളും സ്ഥിരമായി ബ്രൂവർ പങ്കുവയ്ക്കാറുണ്ട്.
ചുരുങ്ങിയ സമയംകൊണ്ടു തന്നെ വൈറലായ വീഡിയോയ്ക്ക് നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇതിനോടകം വീഡിയോ ഏട്ട് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
STORY HIGHLIGHT: Birthday snake party