മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ഷീലു എബ്രഹാം. വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത സമയത്ത് റിലീസ് ആയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെക്കുറിച്ച് താരം ഇത്തരത്തിൽ സംസാരിച്ചിരുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത് ഇങ്ങനെ..
‘ ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം മംഗ്ലീഷ് ആണ് അത് എന്റെ മൂന്നാമത്തെ ചിത്രം ആണ്.. എനിക്ക് ഭയങ്കര പേടി ആയിരുന്നു, മമ്മൂക്ക സെറ്റിലേക്ക് വരുന്നത് ഇരു രാജാവിനെ പോലെയാണ് ഭയങ്കര സുന്ദരൻ ആണല്ലോ, മമ്മൂക്കയ്ക്ക് അല്ലാതെ തന്നെ ഒരു ആറ്റിറ്റ്യൂഡ് ഉണ്ട്…പേഴ്സണലി ഉള്ള ഒരു ആറ്റിറ്റ്യൂഡ് ഉണ്ട്. മമ്മൂകയെ കാണുമ്പോൾ എല്ലാവരും സ്റ്റാൻഡ് അപ്പ് സിറ്റ് ഡൌൺ സ്റ്റാൻഡ് അപ്പ് സിറ്റ് ഡൌൺ ഒരു പത്തു തവണ റൂമിൽ നിന്ന് ഇറങ്ങി വരുമല്ലോ ഓരോ തവണ വരുമ്പോഴും അവിടെ ഉള്ളവർ എഴുനേൽക്കുന്നു ഇരിക്കുന്നു.. ഞാനും എഴുന്നേൽക്കും ഇരിക്കും.. ഞാനും അപ്പോൾ എഴുന്നേൽക്കും ഇരിക്കും ഒരു അഞ്ചു തവണ ഞാനും എഴുനേറ്റു പിന്നെ എനിക്ക് ദേഷ്യം വന്നു പിന്നെ ഞാൻ എഴുന്നേറ്റില്ല അവിടെ തന്നെ ഇരുന്നു..! ഇതെല്ലാം മമ്മൂക്കയെ അടുത്ത് അറിയാത്ത കൊണ്ടാണ് മമ്മൂക്ക ആരോടും എഴുനേൽക്കാനും ഇരിക്കാനും ഒന്നും പറയാറില്ല അതൊക്കെ ഓരോരുത്തർക്കും തോന്നുന്ന വൈബ് ആണ്.
അദ്ദേഹത്തിന്റെ പേർസണൽ ആറ്റിറ്റ്യൂഡ് കാണുമ്പോൾ ആൾക്കാർ വിചാരിക്കും ഭയങ്കര ജാട ആണെന്ന് ഓക്കെ വെറുതെയാണ്.. വെറും പാവം ആണ് നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം.. എന്റെ മോന്റെ മോന്റെ ആദ്യ കുർബാനയ്ക്ക് ഞാൻ വിളിച്ചു ഇക്കാ എന്റെ മോന് ഇക്ക വരണം എന്ന് ആഗ്രഹം ഉണ്ട് ഇക്ക അത് കൊണ്ട് വരണം എന്ന് പറഞ്ഞു, അന്ന് പ്രീസ്റ്റ് മൂവി ഡെ ലൊക്കേഷനിൽ അത് നിർത്തി വെച്ചിട്ട് വൈകിട്ട് ആറ് മണിക്ക് ഇക്ക വന്നു അതൊന്നും ഞാൻ ഒരിക്കലും മറക്കില്ല.’
story highlights; sheelu abraham talkes mammooty