Viral

മുകേഷ് അംബാനി തന്റെ ജീവനക്കാരിലൊരാള്‍ക്ക് നല്‍കിയത് 1500 കോടി രൂപ വിലമതിക്കുന്ന വീടോ?!-Mukesh Ambani

മുകേഷ് അംബാനി തന്റെ ജീവനക്കാരെ സ്വന്തം കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്

മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളാണ്. അദ്ദേഹം വളരെ വിനയാന്വിതനും തന്റെ ജീവനക്കാരോട് കുടുംബാംഗങ്ങളെപ്പോലെ പെരുമാറുന്നതില്‍ പ്രശസ്തനുമാണ്. അംബാനിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കണക്കുകൂട്ടലുകളും അദ്ദേഹത്തിന്റെ കമ്പനികളെ ടെലികോം, റീട്ടെയില്‍, പെട്രോകെമിക്കല്‍സ് തുടങ്ങിയ പ്രധാന മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു

അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും അദ്ദേഹത്തെ മറ്റ് വ്യവസായികളില്‍ നിന്ന് വ്യത്യസ്തനാക്കി. മുകേഷ് അംബാനി തന്റെ മക്കളില്‍ – അനന്ത്, ആകാശ്, ഇഷ അംബാനി എന്നിവരില്‍ അതേ മൂല്യങ്ങള്‍ വളര്‍ത്തിയെടുത്തു. മുകേഷ് അംബാനി തന്റെ ജീവനക്കാരെ സ്വന്തം കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നു. ഇതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ മുന്‍നിര കമ്പനിയാകാനുള്ള ഒരു കാരണം.

തന്റെ ജീവനക്കാരിലൊരാള്‍ക്ക് 1500 കോടി രൂപ വിലമതിക്കുന്ന വീട് സമ്മാനിച്ച് മുകേഷ് അംബാനി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണിപ്പോള്‍. മുംബൈയിലെ ഒരു 22 നില കെട്ടിടം തന്നോട് വളരെ അടുപ്പമുള്ള ഒരു ജീവനക്കാരന് അദ്ദേഹം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ നേപിന്‍ സീ റോഡിലാണ് ഈ പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത്. മനോജ് മോദി എന്ന ആള്‍ക്കാണ് ഇത്തരത്തില്‍ വിലപിടിപ്പുളള ഈ സമ്മാനം ലഭിച്ചത്.

ശ്രദ്ധേയമായ നിരവധി ഇടപാടുകളിലൂടെ മുകേഷ് അംബാനിയുടെ വഴികാട്ടിയാണ് മനോജ് മോദി. 2020 ഏപ്രിലില്‍ റിലയന്‍സ് ജിയോയും ഫെയ്സ്ബുക്കും തമ്മിലുളള സുപ്രധാന ഉടമ്പടി ചര്‍ച്ചകളില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് മോദി. മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. മനോജ് മോദി റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെയും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ്.

STORY HIGHLIGHTS: Mukesh Ambani gifted rs 1500 crore home to his employee

Latest News