Prithviraj bought a bungalow worth Rs 30 crore in Pali Hill, Bandra West.
മുംബൈയില്‍ ലക്ഷ്വറി ഫ്‌ളാറ്റ് സ്വന്തമാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. 30 കോടി വില വരുന്ന ഫ്‌ളാറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്ന ഫ്‌ളാറ്റ്. ഇതൊരു ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് ആണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് വാങ്ങിയതെന്നും പറയുന്നു. സെപ്റ്റംബര്‍ 12 നാണ് ഇത് സംബന്ധിച്ച എഗ്രിമെന്റ് പൂര്‍ത്തിയാക്കിയത്. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണോ മുംബൈയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയതെന്ന് ആരാധകര്‍ ചോദിക്കുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 1.84 കോടിയും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 30000 രൂപയുമാണ് താരം അടച്ചിരിക്കുന്നത്. 30.6 കോടിയാണ് പ്രസ്തുത ഫ്‌ളാറ്റിന്റെ വിലയെന്ന് സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നു. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റിന് നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാം.
STORY HIGHLIGHTS: Prithviraj Sukumaran Luxury Flat