മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നിഖിലയ്ക്ക് ഉള്ളത്. പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങൾക്ക് ആണ് ആരാധകർ കൂടുതലുള്ളത്. താരത്തിന്റെ നിലപാടുകൾ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഏത് കാര്യത്തിലും ഉറച്ച നിലപാടുള്ള വ്യക്തിയാണ് നിഖില എന്ന് പലരും ഒരേ പോലെ പറയാറുണ്ട്. ഇപ്പോൾ ഇതാ താൻ ബസ്സിലും യൂബറിലെ ഒക്കെ യാത്ര ചെയ്യും എന്ന് നിഖില പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ലുലുമാളിൽ ഒക്കെ മാസ്കിട്ട് പോകാറുണ്ട്.
‘ ഞാൻ ഇടുന്ന ഡ്രസ്സുകളോ മറ്റു കാര്യങ്ങളൊ ഒക്കെ എന്റെ ഒരു ഫിനാൻഷ്യൽ ലിമിറ്റൽ വച്ചാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഒരു ഇൻഫ്ലുവൻസർ അല്ല. ഞാൻ ഇടുന്നത് മറ്റുള്ള ആളുകൾ ഇൻഫ്ലുവൻസ് ചെയ്യേണ്ടതാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. ആളുകളെ എപ്പോഴും അവരവരുടെ ചോയിസിനനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. നമ്മുടെ വരവും ചിലവും അറിഞ്ഞുവേണം നമ്മൾ ജീവിക്കുവാൻ. എന്റെ അമ്മ ഞങ്ങളുടെ വീട്ടിൽ എല്ലാവരെയും വരവും ചിലവുംപഠിപ്പിച്ചാണ് വളർത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഒരു പരിധിയിൽ കൂടുതൽ പണം എന്തെങ്കിലും കാര്യത്തിന് ചിലവാക്കിയാൽ അതിൽ കുറ്റബോധം തോന്നാറുണ്ട്.
ഞാൻ വാങ്ങുന്ന ഒരു സാധനവും ഞാൻ ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ പോസ്റ്റ് ചെയ്യാറില്ല. കാരണം ഞാൻ എത്ര ബുദ്ധിമുട്ടിയാണ് അത് വാങ്ങുന്നത് എന്ന് എനിക്കറിയാം. മറ്റൊരാൾക്ക് അത് കാണുമ്പോൾ വാങ്ങണം എന്ന് തോന്നിയാൽ അത് വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ അവരെ പ്രഷർ ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാനെന്തു ചെയ്താലും അതിൽ ഒരു മിഡിൽ ക്ലാസ് സ്വഭാവമുണ്ട് അതിൽ എനിക്ക് യാതൊരു കുഴപ്പവുമില്ല”.
Story Highlights ;Nikhila Vimal Talkes her character