ലാൽ ജോസ് മലയാളം സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ശ്രദ്ധ നേടിയ ഒരു നായികയാണ് അനുശ്രീ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് കടന്നുവരുന്നത് ലാൽ ജോസ് നായികമാരെ അന്വേഷിച്ചു കൊണ്ട് നടത്തിയ റിയാലിറ്റി ഷോയിലൂടെ എത്തി ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ നായികയായി മാറുകയായിരുന്നു താരം. ഇതേ റിയാലിറ്റി ഷോയിൽ തന്നെ ശ്രദ്ധ നേടിയ താരമാണ് സ്വാസിക
ഈ റിയാലിറ്റി ഷോ കാലഘട്ടം മുതൽ തന്നെ നല്ലൊരു ബന്ധമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഈ കാര്യത്തെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ അടുത്ത കൂട്ടുകാരിയാണ് സ്വാസിക ഞങ്ങൾ തമ്മിൽ നല്ലൊരു ആത്മബന്ധം തന്നെയുണ്ട്. ഏകദേശം 10 വർഷങ്ങൾക്കു മുകളിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.സ്വാസിക അനുശ്രീയ്ക്കും അനുശ്രീ സ്വാസികക്കും സപ്പോർട്ടീവ് ആയിട്ടുണ്ട് പല സാഹചര്യങ്ങളിലും. സ്വാസികയുമായി ഞാൻ ഇമോഷണലി വളരെ അറ്റാച്ച്ഡ് ആണ്.
ഞങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. ഞാൻ സിനിമയിലേക്ക് എത്തിയ സമയത്ത് അവൾ സിനിമയിലേക്ക് വന്നിട്ടില്ല അങ്ങനെ അവളുടെ ഒരുപാട് സങ്കടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അവൾ സ്റ്റേറ്റ് അവാർഡ് വിന്നർ വരെയായി അതിൽ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ‘ എന്റെ അടുത്ത സുഹൃത്ത് തന്നെയാണ് സ്വാസിക എന്നാണ് അനുശ്രീ പറയുന്നത്. അനുശ്രീയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.. ഒരിക്കലും ഒരു അഭിമുഖത്തിൽ തന്നെക്കാൾ മുൻപേ സിനിമയിൽ വരേണ്ടിയിരുന്ന നടിയാണ് സ്വാസിക എന്ന അനുശ്രീ പറഞ്ഞിരുന്നു..
Story Highlights ; Anusree talkes Swasika