Celebrities

സീമയ്ക്കും നിശാന്തിനും മനംപോലെ മംഗല്യം | seema-vineeth-nishant-wedding

നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ വുമനുമായ സീമ വിനീതും നിശാന്തും വിവാഹിതരായി. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയായിരുന്നു സീമ വിവാഹനിശ്ചയ വർത്ത പങ്കുവച്ചത്. ഇരുവരും മോതിരങ്ങൾ കൈമാറുന്ന ചിത്രവും സീമ പങ്കുവച്ചിരുന്നു.

ആര്‍ഭാടങ്ങളേതുമില്ലാതെ താനും നിശാന്തുമായുള്ള വിവാഹം കഴിഞ്ഞതായി സാമൂഹികമാധ്യമത്തിലൂടെത്തന്നെ അറിയിച്ചിരിക്കുകയാണ് സീമ വിനീത്. കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഒടുവില്‍ ഒദ്യോഗികമായി വിവാഹിതരായി എന്നാണ് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ സീമ കുറിച്ചിരിക്കുന്നത്.

കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നെത്തുകയാണ്. കുറേക്കാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചയത്തിന്റെ വിവരവും സാമൂഹിക മാധ്യമത്തിലൂടെയാണ് സീമ വിനീത് പങ്കുവെച്ചത്.

ഇരുവരും വീട്ടുകാരും കൂടിയുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും സീമ വിനീത് പങ്കുവെച്ചിരുന്നു.

content highlight: seema-vineeth-nishant-wedding