Celebrities

ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്ന് നയൻതാര- nayanthara birthday wishes to vignesh shivan

തെന്നിന്ത്യൻ സിനിമയിലെ സൂപ്പര്‍താര ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തനിക്കേറ്റവും പ്രിയപ്പെട്ടവനായ വിഘ്‌നേഷിന് ജന്മദിന ആശംസകളുമായി എത്തിയ നയൻതാരയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

ഭര്‍ത്താവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രണയാതുരമായ ചിത്രങ്ങളുമായിട്ടാണ് സമൂഹമാധ്യമങ്ങളിൽ താരം എത്തിയത്. ഭര്‍ത്താവിന് സ്‌നേഹചുംബനം നല്‍കുന്ന ഫോട്ടോയ്‌ക്കൊപ്പം നയൻതാര നൽകിയ ക്യാപ്ഷനും ശ്രദ്ധേയമാണ്.

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 2022ലാണ് ഇരുവരും വിവാഹിതരായത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്മാരില്‍ ഒരാള്‍ എന്നതിലുപരി നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് വിഘ്‌നേശ് ശിവന്‍ ശ്രദ്ധേയനാവുന്നത്. ഇരുവരും ഒരുമിച്ചിട്ടുള്ള സിനിമകള്‍ വലിയ വിജയമായതോടെ വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിലും ഉണ്ടായിരുന്നത്.

വിഘ്‌നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലുടെയാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പരസ്പര ബഹുമാനമുള്ള ദമ്പതിമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നയന്‍സിനും വിക്കിയ്ക്കുമാണെന്നാണ് പൊതു അഭിപ്രായം. നയന്‍താരയുടെ പോസ്റ്റിന് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവിനും ഇരട്ടമക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കാറുണ്ട്.

STORY HIGHLIGHT: nayanthara birthday wishes to vignesh shivan