പിന്നണി ഗാനരംഗത്തെ മലയാളികളുടെ പ്രിയ ഗായികമാരില്‍ മുന്‍പന്തിയില്‍ തന്നെയുള്ള വ്യക്തിയാണ് സുജാത മോഹന്‍. സുജാത മോഹന്‍ പാടിയ പാട്ടുകളൊക്കെയും ഹിറ്റാണ് എന്ന് തന്നെ പറയാം. ഇപ്പോള്‍ ഇതാ മീശമാധവന് എന്ന ലാല്‍ ജോസ് ദിലീപ് സിനിമയിലെ കരിമിഴി കുരുവി എന്ന പാട്ട് പാടിയപ്പോള്‍ ഉണ്ടായ തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സുജാത. തനിക്ക് ഒരേ സമയം പ്രശംസയും തെറിവിളിയും കിട്ടിയ പാട്ടാണ് അതൊന്നും സുജാത പറഞ്ഞു.
കരിമിഴി കുരുവിയെ എന്ന പാട്ടിന് എനിക്ക് ഒരേ സമയം തന്നെ പ്രശംസയും തെറിവിളിയും കിട്ടിയിട്ടുണ്ട്. പക്ഷേ അവരെ അത് ആവശ്യപ്പെട്ടിട്ടാണ് നമ്മള് അങ്ങനെ പാടിയത്. അതിലെ മാമുണ്ണാന്‍ വന്നീല്ല എന്ന് പറയുന്നത് വളരെ കൊഞ്ചലോടെ പാടണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് അത് പാടിയത്. ആ സീനിന് അത് ചേര്‍ന്ന് പോകും. അല്ലാതെ നമ്മള് പാടുമ്പോള്‍ വീണ്ടും അത് അത്രയധികം വരണമെന്നില്ല. പക്ഷെ അതുപോലെതന്നെ വേറെ എവിടെയും പാടുമ്പോള്‍ നമ്മള് ഒരുപക്ഷേ അത്ര കൊഞ്ചി പാടുകയുമില്ല.
അതിന്റെ പിക്ചറൈസേഷന്‍ വളരെ നല്ലതാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിലെ ഹമ്മിങ് ഒക്കെ. എനിക്ക് ഭയങ്കര ഇഷ്ടമാണ് മാമുണ്ണാന്‍ വന്നില്ല എന്ന് പറയുന്ന ഭാഗമൊക്കെ. മാമുണ്ണാന്‍ വന്നില്ല എന്ന് പറയുന്ന കാവ്യയുടെ സീനൊക്കെ വളരെ ഭംഗിയാണ് കാണാന്‍. പിന്നെ ഉറപ്പായിട്ടും ലാല്‍ജോസ് എന്നുപറഞ്ഞ സംവിധായകന്റെ കയ്യില്‍ ഒരു പാട്ട് കിട്ടിയാല്‍ അറിയാമല്ലോ.. അദ്ദേഹം അത് തേച്ചു മിനുക്കി എടുക്കും. സുജാത മോഹന്‍ പറഞ്ഞു.
story highlights: Sujatha Mohan about Karimizhi kuruviye song