സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്ത നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന ശ്രീവിദ്യ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇരുവരുടെയും വിവാഹ ദിവസം ശ്രീവിദ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിളിച്ച് അപമാനിച്ചു എന്ന തരത്തിലുളള പല വാര്‍ത്തകളും പുറത്തുവന്നിരുന്നു.
താരജോഡികളുടെ സേവ് ദ ഡേറ്റ് വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ശ്രീവിദ്യയുടെ ഡ്രസ്സിംഗ് സ്റ്റൈലിനെയും ഫോട്ടോഷൂട്ടിനേയും വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ സേവ് ദ ഡേറ്റിന് ശേഷം തങ്ങള്‍ക്കുണ്ടായ സൈബര്‍ അറ്റാക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീവിദ്യയും രാഹുല്‍ രാമചന്ദ്രനും.
‘കല്ല്യാണത്തിന് ശേഷം എനിക്ക് ഒരാള്‍ മെസ്സേജ് അയച്ചു, കണ്ടോ സേവ് ദ ഡേറ്റിന്റെ പ്രാക്കാണ് കല്ല്യാണത്തിന് കിട്ടിയത് എന്ന്. ഞാന്‍ എന്ത് പറയാനാണ്. എനിക്ക് വിഷമം ഒന്നും ഉണ്ടായില്ല. കാരണം എന്നെങ്കിലും ആ ബാരിയര്‍ പൊട്ടിക്കേണ്ടി വരും എന്നുള്ളത് എനിക്കറിയാം. നാളെ ഒരു പടത്തില്‍ ഞാന്‍ അങ്ങനെ ചെയ്താലും ഇങ്ങനെ തന്നെയായിരിക്കും. പക്ഷേ എന്നെ ഇഷ്ടമുള്ള ഒരുപാട് ആളുകള്‍ വന്ന് മോളെ അങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോഴാണ് എനിക്ക് വിഷമം. സ്‌നേഹം കൊണ്ട് പറയുന്നത്. അറ്റാക്ക് ചെയ്യുന്നതിലല്ല. അവിടെ നിന്നും എനിക്കൊരു സൈബര്‍ അറ്റാക്ക് ആയിരുന്നു. സൈബര്‍ അറ്റാക്ക് ആദ്യമായിട്ടായിരുന്നു. അതും എന്റെ കല്ല്യാണത്തിന്റെ തലേദിവസം.’, ശ്രീവിദ്യ പറഞ്ഞു.
View this post on Instagram
‘സേവ് ദ ഡേറ്റ് കണ്ടിട്ട് 3000 പേരോളം ശ്രീവിദ്യയുടെ യൂ ടൂബ് ചാനല്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തു. അപ്പോള്‍ അതിന്റെ മൈന്‍ഡ് സെറ്റ് ഒന്ന് ആലോചിക്കൂ. ശ്രീവിദ്യ അങ്ങനെ ഒരു ഫോട്ടോ ഇട്ടു കണ്ടു, അപ്പോള്‍ ശ്രീവിദ്യയെ യൂട്യൂബില്‍ ഫോളോ ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ ശ്രീവിദ്യയുടെ യൂട്യൂബ് സ്റ്റുഡിയോയില്‍ ഇരുന്നു കണ്ടുകൊണ്ടിരിക്കുകയായിരുന്നു, മൂവായിരത്തോളം ആളുകള്‍ ചാനല്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യുന്നത്.’, രാഹുല്‍ രാമചന്ദ്രന്‍ പറഞ്ഞു.
story highlights: Rahul Ramachandran and Sreevidhya Mullacheri about cyber attack