Celebrities

‘ ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് രജിസ്റ്റർ മാരേജ് ആയിരിക്കും അതിന്റെ കാരണം ഇതാണ് ‘- നിഖില വിമൽ

ഇനിയിപ്പോൾ വിവാഹം കഴിക്കുകയാണെങ്കിൽ അത് രജിസ്റ്റർ മാരേജ് ആയിരിക്കും

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിലും താരമെത്താറുണ്ട്. ഈ അഭിമുഖങ്ങളിലൊക്കെ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭിമുഖങ്ങളിലും നിഖില നേരിട്ട ഏറ്റവും വലിയ ചോദ്യം എന്നത് വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യം തന്നെയാണ്. എന്നാൽ ഉടനെ ഒന്നും താൻ വിവാഹ ജീവിതത്തിലേക്ക് പോവില്ല എന്ന് തന്നെയാണ് നിഖില പറഞ്ഞത്. വിവാഹം കഴിക്കണമെന്നൊരു താല്പര്യം പോലും തനിക്കില്ല. ഇനിയിപ്പോൾ വിവാഹം കഴിക്കുകയാണെങ്കിൽ അത് രജിസ്റ്റർ മാരേജ് ആയിരിക്കും.

അതിന് കാരണവുമുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം എന്നത് തനിക്ക് ചൂട് എടുക്കും ആളുകൾ വരുമ്പോൾ. അത് വലിയ ബുദ്ധിമുട്ടായിരിക്കും പൊതുവേ ഇത്തരത്തിലുള്ള പരിപാടികൾക്ക് ഒന്നും പോകുന്ന കൂട്ടത്തിൽ അല്ല താൻ. എവിടെയെങ്കിലും എന്തെങ്കിലും പരിപാടിക്ക് പോവുകയാണെങ്കിൽ താൻ ആരും കാണാതെ ഒരിടത്തു നിന്ന് വീശിക്കൊണ്ട് നിൽക്കുന്നത് കാണാൻ സാധിക്കും. ഇത്തരം പരിപാടികൾക്ക് ഒന്നും അങ്ങനെ പോകുന്ന കൂട്ടത്തിൽ അല്ല അല്ല താനെന്നാണ് താരം പറയുന്നത്. ഒരുപാട് ആളുകൾ കൂടുന്ന സ്ഥലത്ത് നിൽക്കുമ്പോൾ തനിക്ക് വല്ലാതെ ചൂട് എടുക്കും എന്നും അതുകൊണ്ടു തന്നെ താൻ വിവാഹം കഴിക്കുകയാണെങ്കിൽ അതൊരു രജിസ്റ്റർ മാരേജ് ആയിരിക്കും എന്നും നിഖില വ്യക്തമാക്കുന്നുണ്ട്.

ഇത് വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് ഇതിനോടകം പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട് എന്നാൽ വീണ്ടും വീണ്ടും ഓരോ അഭിമുഖങ്ങളിലും താരത്തോട് ചോദിക്കുന്നത് എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നാണ്.
Story Highlights ; Nikhila Vimal talkes her marriage