ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം ഒരിക്കലും ഒരു പുതുമുഖ സംവിധായകന്‍ ചെയ്തതാണെന്ന് പറയില്ല. അത്രയേറെ അച്ചടക്കത്തോടെയാണ് സിനിമയെ പൃഥ്വിരാജ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോളിതാ പൃഥ്വിരാജ് എന്ന സംവിധായകനെകുറിച്ച് സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ലൂസിഫര്‍ ചെയ്യുന്ന സമയത്തുണ്ടായ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയാണ് താരം.
View this post on Instagram
‘പൃഥ്വിയുടെ ഡയറക്ഷന്‍ വന്‍ പൊളിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ സിനിമയില്‍ അഭിനയിക്കാന്‍. ഞാന്‍ വളരെ റിലാക്‌സ്ഡ് ആയിട്ട് ചെയ്തിട്ടുള്ള ഒരു സിനിമയാണ് ലൂസിഫര്‍. എനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയ സിനിമകളില്‍ ഒന്നുകൂടിയാണ് ലൂസിഫര്‍. പുള്ളിയുടെ ഗൈഡന്‍സില്‍ അത് ചെയ്യാന്‍ ഭയങ്കര എളുപ്പമാണ്. മാത്രമല്ല അഭിനേതാക്കളെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഡയറക്റ്റിങ് സ്‌റ്റൈലാണ് പുള്ളിയുടേത്. നമ്മള്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ തന്നെ മനസ്സിലാകും നന്നായിട്ടുണ്ടോ മോശമാണോ എന്ന്.’
‘ചില സമയത്ത് ഇങ്ങനെ കട്ട് ഷോട്ട് ഓക്കെ എന്ന് പറയും. കട്ട് ഷോട്ട് ഒക്കെ എന്ന് പറഞ്ഞാല്‍ പ്ലേബാക്ക് ഇല്ല ഫോക്കസ് നോക്കുന്നില്ല അതൊന്നുമല്ല.. പുള്ളി ഷൂട്ട് ചെയ്യുന്ന സമയത്ത് കട്ട് പറയുന്നതിന്റെ കൂട്ടത്തില്‍ ഷോട്ട് ഓക്കെ എന്ന് പറയാനുള്ള ക്ലാരിറ്റി ഉണ്ട്. പുള്ളിക്ക് അതാണ് വേണ്ടത് എന്ന് പുള്ളിക്ക് അറിയാം. പുള്ളി ഇത്രയും പടങ്ങള്‍ ചെയ്തിട്ടുള്ളതിന്റെ എക്‌സ്പീരിയന്‍സ് ഒക്കെ ഡിസ്‌കസ് ചെയ്തുകൊണ്ടിരിക്കുമ്പോളാണ് അടുത്തത് പറയുന്നത്, കട്ട ഷോട്ട് ഒക്കെ ബ്രേക്ക് എന്ന്. ബ്രേക്കിന് തൊട്ടുമുന്‍പ് എടുക്കുന്ന ലാസ്റ്റ് ഷോട്ട് ഒന്നുകൂടി പ്ലേ ബാക്ക് ചെയ്ത് നോക്കിയിട്ട് കണ്‍ഫോം ചെയ്തു കൂടെ എന്ന് എല്ലാവരും ഒന്ന് ചിന്തിക്കും. പക്ഷെ പുള്ളിക്കാരന് അതിന്റെപോലും ആവശ്യമില്ല. അത്രയും ക്ലാരിറ്റി ഉണ്ട്.’, ടൊവിനോ തോമസ് പറഞ്ഞു.
STORY HIGHLIGHTS: Tovino Thomas about Prithviraj Sukumaran