ഏഴിമല നാവിക അക്കാദമിയിലേക്ക് 2025 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ് എസ് സി) ഗ്രാന്റിനായി യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം 10 വര്‍ഷത്തെ കാലാവധിയോടെ ആരംഭിക്കും. സേവന ആവശ്യകതകള്‍, പ്രകടനം, ഉദ്യോഗാര്‍ത്ഥികളുടെ സന്നദ്ധത, മെഡിക്കല്‍ യോഗ്യത എന്നിവയെ ആശ്രയിച്ച് നാല് വര്‍ഷം കൂടി നീട്ടി നല്‍കും.
ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ബന്ധപ്പെടും. മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവോട് കൂടിയായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക അലവന്‍സുകള്‍ക്ക് പുറമേ 56100 രൂപ ശമ്പളമായി ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് 250 ഒഴിവുകള്‍ ആണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബി ഇ/ബി.ടെക്. അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എസ് എസ് ബി ഷോര്‍ട്ട് ലിസ്റ്റിംഗിന് അര്‍ഹതയുണ്ടായിരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം എസ് സി, എം സി എ, എം ബി എ അല്ലെങ്കില്‍ എം ടെക് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളെ എല്ലാ സെമസ്റ്ററുകളിലെയും പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തും.
അവസാന വര്‍ഷത്തിലെ ഉദ്യോഗാര്‍ത്ഥികളെ അവരുടെ പ്രീ-ഫൈനല്‍ ഇയര്‍ പ്രകടനത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. സെപ്തംബര്‍ 14 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 29 ആണ്. വിവിധ തസ്തികകളിലേക്കുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. യോഗ്യരും തല്‍പരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്ത് ഫോം പൂരിപ്പിച്ച് അവസാന തീയതിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കം. ഏതെങ്കിലും കാരണത്താല്‍ സ്‌കാന്‍ ചെയ്ത രേഖകള്‍ വ്യക്തമല്ലെങ്കില്‍ / വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അപേക്ഷ നിരസിക്കപ്പെടും.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് എസ് എസ് ബി ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ കൊണ്ടുപോകണം. ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷ അന്തിമമായിരിക്കും, ഭേദഗതികള്‍ / മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള അഭ്യര്‍ത്ഥനകളൊന്നും സ്വീകരിക്കില്ല
CONTENT HIGHLIGHT: job-vacancy-check-eligibility