റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ൽ റിയാലിറ്റി ഷോയുടെ സ്‌പെഷ്യൽ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാൽ 2016ൽ ഇരുവരും വിവാഹമോചിതരായി.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തയായിരുന്നു. ഇരുവരും പിരിഞ്ഞിട്ട് നാളുകളായെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നും ആ പ്രണയ ബന്ധത്തിന് മോചനം ലഭിച്ചിട്ടില്ല. താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളുടേയും വീഡിയോകളുടേയുമെല്ലാം കമന്റില്‍ ഇതേക്കുറിച്ച് ഇപ്പോഴും ആരാധകര്‍ കമന്റുകളുമായി എത്താറുണ്ട്.
ഇപ്പോഴിതാ റീമേയ്ക്ക് പാട്ടുകളെ കുറിച്ച് മനസ് തുറക്കുകയാണ് അഭിരാമിയും അമൃതയും.”പഴയ പാട്ടുകൾ റീമേയ്ക്ക് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് ഒരു ട്രിബ്യൂട്ട് കൊടുക്കുക എന്നാണ്. പക്ഷേ എല്ലാവരെയും തൃപ്തി കൊണ്ട് നമുക്ക് ഒന്നും ചെയ്യാനാവില്ല. ഓരോരുത്തർക്കും വ്യത്യസ്തമാർന്ന ഇഷ്ടങ്ങളാണ്. പിന്നെ മാക്സിമം ആ പാട്ടിനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. കഷ്ടപ്പെടാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.” അഭിരാമി പറഞ്ഞു.
“ഞങ്ങൾ ചെയ്ത ചില ഹിറ്റ് സോംഗ്സ് ഉണ്ട്. ചെറിയ കുട്ടികളെല്ലാം പഴയ പാട്ടുകൾ ഇപ്പോൾ ഒരുപാട് കേൾക്കുന്നുണ്ട്. അതെല്ലാം ഇത്തരം റീമേയ്ക്ക് രീതിയിലൂടെയാണ് അവർ കേൾക്കുന്നതും അതെല്ലാം പാടി നടക്കുന്നതും. ഇന്നത്തെ കാലത്ത് കുഞ്ഞു കുട്ടികളൊന്നും തന്നെ പണ്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയോ പാട്ടുകളോ കാണണമെന്ന് നിർബന്ധമില്ല. പക്ഷേ ഞങ്ങളുടെ വർക്കുകളിലൂടെയാണ് അവരിലേക്കും ഇത്തരം പാട്ടുകൾ എത്തുന്നത്. അങ്ങനെ നോക്കുമ്പോൾ ആരെല്ലാം കുറ്റം പറഞ്ഞാലും ഞങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണെന്ന് ഒരു ഫീൽ വരാറുണ്ട്.” അമൃത പറയുന്നു.
ഏറ്റവും അധികം സൈബർ ബുള്ളിയിംഗ് നേരിട്ട വ്യക്തിയാണ് അമൃത സുരേഷ്. വിവാഹ ബന്ധം വേർപെടുത്തിയതു മുതൽ പല തരത്തിലുള്ള ആക്രമണങ്ങൾ അമൃതക്ക് നേരെ വന്നിട്ടുണ്ട്. അതിനു ശേഷം ഗോപി സുന്ദറുമായുള്ള പ്രണയവും പ്രണയ തകർച്ചയുമെല്ലാം വലിയ പ്രശ്നങ്ങളുണ്ടായി. എന്നിട്ടും മകൾക്കും അമ്മക്കും സഹോദരിക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ അമൃത ശ്രമിക്കുന്നുണ്ട്.
ഇത്രയും പ്രശ്നങ്ങൾ അമൃതയെ മാനസികമായി തളർത്തിയിട്ടുണ്ട്. “ആ തളർച്ച പാട്ടിനേയും ബാധിച്ചിട്ടുണ്ട്. ഒരുപാട് ബഹളവും പ്രശ്നങ്ങളും ഉള്ള സ്പെയ്സിൽ പാട്ട് പാടാനോ പ്രാക്ടീസ് ചെയ്യാനോ അസാധ്യമാണ്. മ്യൂസിക് കരിയറിൽ ഇതെല്ലാം മോശമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഒരേ സമയം മ്യൂസിക്ക് എന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. ഞങ്ങളുടെ സ്റ്റുഡിയോയിൽ പോയി പ്രാക്ടീസ് ചെയ്യുമ്പോൾ കുറേയൊക്കെ ആ പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കാറുണ്ട്. പാട്ട് ഒരു മരുന്ന് പോലെ തന്നെയാണ്.”
സംഗീതം പോലെ തന്നെ അമൃത സുരേഷ് ഒരു ആർ ജെ ആയിരുന്നു. ഒരിക്കൽ ചെയ്യാൻ സാധിക്കില്ലെന്ന് ചിന്തിക്കുന്ന ചില മേഖലകളുണ്ട്. അതെല്ലാം പീക്ഷിക്കണമെന്ന് ചിന്തിയിൽ നിന്നാണ് ആർ.ജെ ആവാനുള്ള അവസരം വന്നപ്പോൾ അമൃത അത് സ്വീകരിച്ചത്. കുറച്ച് മാസങ്ങൾ ദുബായിൽ സെലിബ്രിറ്റി ആർ.ജെ ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ പാട്ടിൽ മാത്രമാണ് ശ്രദ്ധ. ഡിസ്റ്റന്റായിട്ട് എം.എസ്.സി സൈക്കോളജി പഠിക്കുന്നുണ്ട്. അത് ആഗ്രഹത്തിന്റെ പേരിൽ പഠിക്കുന്നതാണ്.
content highlight: singer-amrutha-suresh-opens-up