Celebrities

മകൾക്കും മരുമകനും ഒപ്പം സ്റ്റൈലൻ ലുക്കിൽ കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും കിടിലൻ ഡാൻസ്

കിടിലൻ ലുക്കിലാണ് ഈ ഒരു ഇൻസ്റ്റഗ്രാം റീലിൽ താരത്തെ കാണാൻ സാധിക്കുന്നത്.

മലയാളി പ്രേക്ഷകർക്ക വളരെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അടുത്തകാലത്തായി കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മകൾ ദിയയുടെ വിവാഹം അടുത്ത സമയത്തായിരുന്നു കഴിഞ്ഞത്. അതിനുശേഷം വലിയ സന്തോഷപൂർവ്വമാണ് മകൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ ഒക്കെ താരം പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ പണ്ടേ സജീവമായ കുടുംബമാണ് ഇവരുടെ. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ പ്രേക്ഷകരെ അറിയിക്കാനുള്ളത്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ദിയ പങ്കുവെച്ച പുതിയൊരു റീലാണ്. ഈ റീല് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

കിടിലൻ ലുക്കിലാണ് ഈ ഒരു ഇൻസ്റ്റഗ്രാം റീലിൽ താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ആരാധകർ ഈ റീല് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അശ്വിനും സിന്ധു കൃഷ്ണയും കൃഷ്ണകുമാറും ആണ് ഈ ഒരു രീതിയിൽ ഉള്ളത്. കിടിലൻ ലുക്കിലാണ് ഈ ഒരു റീലിൽ നാലുപേരും എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഈ ഒരു റീല് വൈറലായി മാറുകയും ചെയ്തു.

അടുത്ത സമയത്ത് സോഷ്യൽ മീഡിയ വളരെയധികം ആഘോഷപൂർവ്വം കൊണ്ടാടിയ വിവാഹമായിരുന്നു ദിയയുടെയും അശ്വിന്റെയും. വിവാഹത്തിന്റെ ചിലവുകൾ എല്ലാം വഹിച്ചത് ദിയ തന്നെയാണ്. സ്വന്തം വിവാഹം വളരെ അഭിമാനകരമായി നടത്തിയ ഒരു പെൺകുട്ടി കൂടിയാണ് ദിയ. മറ്റു മക്കളോട് താൻ ദിയെ കണ്ടു പഠിക്കാനാണ് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു മകളെക്കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞിരുന്നത്. ഒരു ചിലവും വിവാഹത്തിന് അച്ഛൻ എന്ന രീതിയിൽ മകൾ നൽകിയില്ല മുഴുവൻ ചിലവും വഹിച്ചത് മകൾ ഒറ്റയ്ക്കാണ്. എന്നാൽ ആഡംബരം ഒട്ടും കുറയാത്ത രീതിയിൽ മനോഹരമായ വിവാഹം തന്നെയായിരുന്നു നടന്നത്.
Story Highlights ; Krishna Kumar new reel