മലയാളി പ്രേക്ഷകർക്ക് അടുത്തകാലത്ത് വളരെയധികം സംസാരവിഷയമായി മാറിയ വിവാഹമായിരുന്നു കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ വിവാഹം. ഈ വിവാഹത്തിന് ശേഷം പലതരത്തിലുള്ള ട്രോളുകളെ നേരിടേണ്ടതായി വന്നിരുന്നു ദിയയ്ക്ക്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ട്രോൾ ചെയ്തു കൊണ്ട് രംഗത്ത് വന്നത്. ഇതിനുള്ള പ്രധാനമായ കാരണം ദിയ അച്ഛനെയും അമ്മയെയും ധിക്കരിച്ച് ഒരിക്കൽ ഒരു പ്രണയബന്ധത്തിന് പോയി എന്നതായിരുന്നു. മാത്രമല്ല അച്ഛനും അമ്മയും അറിയാതെ ദിയ വിവാഹം കഴിച്ചിരുന്നു എന്നും ഇപ്പോൾ അച്ഛനെയും അമ്മയും ഒക്കെ കാണിക്കാൻ വേണ്ടിയുള്ള വിവാഹമാണ് നടന്നത് എന്ന് ഒക്കെ പലരും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയൊരു വീഡിയോ അപ്ലോഡ് ചെയ്തത്. താനും അശ്വിനും നേരത്തെ വിവാഹം ചെയ്തിരുന്നു എന്നും ഇപ്പോൾ നടന്നത് ഒഫീഷ്യൽ വിവാഹം മാത്രമാണ് എന്ന് ആയിരുന്നു ദിയ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടി. എന്നാൽ ഒരുപറ്റം ആളുകൾ വിമർശിക്കുവാൻ വേണ്ടി രംഗത്ത് വരികയും ചെയ്തിരുന്നു. ദിയ പറഞ്ഞ ഈ കാര്യം അംഗീകരിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് പലരും പറഞ്ഞത്.
ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ദിയ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോയാണ്. തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത രീതിയിലുള്ള നെഗറ്റീവ് കമന്റുകൾ ആണ് പലയാളുകളിൽ നിന്നും വരുന്നത് പലപ്പോഴും പലതും അംഗീകരിക്കാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടു തന്നെ ഞാൻ പലരെയും ബ്ലോക്ക് ചെയ്യും എന്നാണ് ദിയ പറഞ്ഞിരിക്കുന്നത്. ഞാൻ അങ്ങനെ ബ്ലോക്ക് ചെയ്യുന്നത് നിങ്ങൾക്കും എനിക്കും ഒരു ബുദ്ധിമുട്ട് ആകുമെന്നും ദിയ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്റെ കഴുത്തിൽ അശ്വിൻ ചാർത്തി തന്ന മംഗല്യസൂത്ര കാണിക്കുകയും ചെയ്യുന്നു.
Story Highlights ; Diya React video