മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്മാരിൽ ഒരാളാണ് ഇന്ന് ഗിരീഷ് എ ഡി. അദ്ദേഹത്തിന്റെ സൂപ്പർ ശരണ്യയും പ്രേമലുവും ഒക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. പുതിയ കാലഘട്ടത്തിന്റെ പൾസ് അറിഞ്ഞുകൊണ്ട് സിനിമകൾ ചെയ്യുവാൻ സാധിക്കുന്ന ചുരുക്കം ചില സംവിധായകന്മാരിൽ ഒരാളാണ് ഗിരീഷ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആരാധകരും നിരവധിയാണ്. സൂപ്പർ ശരണ്യ എന്ന ചിത്രം വലിയ വിജയം കൈവരിക്കുകയാണ് ചെയ്തത്. എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു അനുഭവമാണ് ഗിരീഷ് എ ഡി പങ്ക് വയ്ക്കുന്നത്.
‘ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നാൽ നമുക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. 100% വിജയം ആർക്കും അവകാശപ്പെടാൻ ആകില്ലല്ലോ. സൂപ്പർ ശരണ്യ ആദ്യദിനങ്ങളിൽ ഒരുപാട് മോശം കമന്റുകൾ നേരിട്ടിരുന്നു. സിനിമ പരാജയപ്പെട്ടു എന്ന് ഞാൻ കരുതി. ആ സമയം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു’
എന്നാൽ വലിയ വിജയം തന്നെയാണ് സൂപ്പർ ശരണ്യ എന്ന ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിന് ശേഷമാണ് പ്രേമലു എന്ന ചിത്രത്തിലൂടെ കോടി ക്ലബ്ബിലേക്ക് താരം എത്തിയതും. ഇപ്പോൾ പ്രേമലുവിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുവാൻ തയ്യാറാവുകയാണ് ഗിരീഷ്, അടുത്തവർഷം ചിത്രം തുടങ്ങും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. വലിയ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ ഈ ഒരു ചിത്രത്തിനു വേണ്ടിയും കാത്തിരിക്കുന്നത്. ഒരുപാട് വേദനകൾ ഒന്നും നൽകാതെ അതിമനോഹരമായ രീതിയിൽ ഏതൊരാൾക്കും സന്തോഷകരമായി കാണാൻ സാധിക്കുന്ന ഒരു സിനിമ എന്ന പേരിലാണ് ഗിരീഷ് എഡിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ആരാധകർ തന്നെയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഉള്ളത്.
Story Highlights ; Girish A D talkes Super Saranya movie