Celebrities

അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിലും മുന്നില്‍ തന്നെ; ഷാരൂഖ് ഖാന്‍ ഒരു ബാഗിന്‌ ചെലവാക്കിയ തുകയറിയാമോ ? shah-rukh-khans-bag

ആഡംബര ബ്രാന്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം ഒട്ടും കുറയ്ക്കാറില്ല

സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളുമായെത്തുന്ന ഷാരൂഖ് ഖാനെ കാണാൻ ആരാധകര്‍ക്ക് വലിയ താല്പര്യമാണ്. സ്റ്റൈലില്‍ മാത്രമല്ല ഉപയോഗിക്കുന്ന ആഡംബര ബ്രാന്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം ഒട്ടും കുറയ്ക്കാറില്ല. ഏറ്റവും ഒടുവിലായി വൈറലായിരിക്കുന്നത് താരത്തിന്റെ ബാഗാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ഒരു ക്രോസ് ബാഗ് ധരിച്ചിരുന്നത്. വൈകാതെ അതിന്‍റെ ബ്രാന്‍റും വിലയുമൊക്കെ ആരാധകര്‍ കണ്ടെത്തി.

പ്രീമിയം വിഭാഗത്തില്‍ വരുന്ന ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ വില വരുന്നത് ഏകദേശം 13,800 കനേഡിയന്‍ ഡോളറാണ്. അതായത് 8,45,229 രൂപ. ലെതർ പോളിഷിംഗ്, ഹാൻഡ്-സ്റ്റിച്ചിംഗ്, 20ാം നൂറ്റാണ്ടിനെ ഓര്‍മിപ്പിക്കുന്ന വിന്‍റേജ് ലുക്ക് എന്നിവയെല്ലാം ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ പ്രത്യേകതകളാണ്. ബാക്ക്പാക്കിന്‍റെ മുന്‍വശത്തായി ഐക്കണിക് ഹെര്‍മിസ് ബക്കിളും തോളില്‍ ക്രമീകരിക്കാവുന്ന സ്ട്രാപ്പും ഉണ്ട്.

ഹെര്‍മെസ് ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ ആരാധകന്‍ കൂടിയാണ് ഷാരൂഖ് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുന്‍പും പല അവസരങ്ങളിലും ഹെര്‍മെസ് ഹാക്ക് എ ഡോസ് ബാക്ക്പാക്കുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.

അതേസമയം ഷാരൂഖ് ഖാന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം കിംഗ് ആണ്. സുജോയ് ഘോഷ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. മകള്‍ സുഹാനയ്ക്കൊപ്പമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം വമ്പന്‍ വിജയം നേടിയ പഠാന്‍റെ രണ്ടാം ഭാഗത്തിനായുള്ള തിരക്കഥ ഷാരൂഖ് വായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

content highlight: shah-rukh-khans-bag-goes-viral