Careers

എല്‍എല്‍ബി യോഗ്യതയുണ്ടോ ? എങ്കിൽ ഇന്ത്യന്‍ ഓയിലില്‍ അവസരം, ആകർഷകമായ ശമ്പളം | indian-oil-invites-application

ഇന്ത്യന്‍ ഓയിലില്‍ ലോ ഓഫീസറാകാം. അനുഭവപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവസരം. 12 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബിരുദധാരികളും നിയമത്തില്‍ (എല്‍എല്‍ബി) ബിരുദവും ഉള്ളവര്‍ ആയിരിക്കണം. എല്‍എല്‍ബി ബിരുദധാരികള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയിരിക്കണം.

ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവം ഉണ്ടായിരിക്കണം. എല്ലാ അര്‍ത്ഥത്തിലും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട് ആണ്.

കമ്മറ്റി നടത്തുന്ന പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, ഗ്രൂപ്പ് ടാസ്‌ക്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയാ സമയത്ത്, തസ്തികയുടെ ആവശ്യകത അനുസരിച്ച് പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, അനുഭവ യോഗ്യത, ജാതി മുതലായവയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും ഒറിജിനല്‍ ഹാജരാക്കേണ്ടതുണ്ട്.

ജനറല്‍ വിഭാഗത്തില്‍ ആറ് ഒഴിവുകളും ഇഡബ്ല്യുസ്, എസ് സി, എസ്ടി വിഭാഗങ്ങളില്‍ ഓരോ ഒഴിവ് വീതവുമാണ് ഉള്ളത്. ഒബിസി (എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് മൂന്ന് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 50000 രൂപ പ്രാരംഭ അടിസ്ഥാന ശമ്പളം നല്‍കും. 50000 – 160000 രൂപ ആയിരിക്കും ശമ്പള സ്‌കെയില്‍. ഡിയര്‍നസ് അലവന്‍സ് അടക്കം കമ്പനി നിയമത്തിലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പോസ്റ്റ് ചെയ്യുന്ന സ്ഥലം, കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രകടനം, വ്യക്തിയുടെ വാര്‍ഷിക പ്രകടന വിലയിരുത്തല്‍ എന്നിവയെ ആശ്രയിച്ച് യഥാര്‍ത്ഥ പ്രതിഫലം വ്യത്യാസപ്പെടാം. ഐസിടിഇ/യുജിസി അംഗീകൃത സ്ഥാപനങ്ങള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മുഴുവന്‍ സമയ റെഗുലര്‍ കോഴ്സുള്ള ഡിംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും (എല്‍എല്‍ബി) കരസ്ഥമായിരിക്കണം.

അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി ബിരുദം. കോടതികളിലോ ട്രൈബ്യൂണലുകളിലോ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍, നിയമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍, നിയമപരമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ/പൊതുമേഖലാ ഓര്‍ഗനൈസേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, നിയമപരമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നേ അപേക്ഷ സ്വീകരിക്കൂ.

പ്രവൃത്തിപരിചയം

വിവിധ ജുഡീഷ്യല്‍/അര്‍ദ്ധ ജുഡീഷ്യല്‍ ഫോറങ്ങള്‍ക്ക് മുമ്പാകെയുള്ള വ്യവഹാരങ്ങള്‍ (സിവില്‍, ഉപഭോക്തൃ, ക്രിമിനല്‍ വിഷയങ്ങള്‍) കൈകാര്യം ചെയ്യുക. ആര്‍ബിട്രേഷന്‍ അനുരഞ്ജനവും മറ്റ് തര്‍ക്ക പരിഹാര സംവിധാനങ്ങളും. വിവിധ നിയമപരമോ കരാര്‍പരമോ ആയ രേഖകള്‍ തയ്യാറാക്കുകയും പരിശോധിക്കുകയും ചെയ്യുക, നിയമപരമായ അഭിപ്രായങ്ങള്‍ നല്‍കുക, ലയനങ്ങള്‍, ഏറ്റെടുക്കലുകള്‍, സംയുക്ത സംരംഭങ്ങള്‍, റെഗുലേറ്ററി കാര്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയില്‍ അനുഭവ സമ്പത്തുണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുമ്പായി വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും അവരുടെ യോഗ്യത പരിശോധിക്കുകയും വേണം. ഇന്ത്യന്‍ ഓയിലിന്റെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് ഇന്ത്യന്‍ ഓയിലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകര്‍ അപ്ലൈ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ശരിയായതും പൂര്‍ണ്ണവുമായ വിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക. രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കിയിരിക്കണം. ഭാവിയിലെ റഫറന്‍സിനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ പിഡിഎഫ് ഫോര്‍മാറ്റ് സൂക്ഷിക്കണം. എന്നാല്‍ ഈ പ്രിന്റൗട്ട് ഇന്ത്യന്‍ ഓയിലിന്റെ ഒരു ഓഫീസിലേക്കും അയക്കേണ്ടതില്ല.

content highlight: indian-oil-invites-application

Latest News