Celebrities

‘ഇപ്പോള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലെയാണ്, നന്ദു എന്നെ നോക്കി നില്‍ക്കും’: ശ്രീവിദ്യ മുല്ലച്ചേരി

എത്‌നിക് വെയറൊക്കെയിട്ട് സിന്ദൂരം തൊടുമ്പോഴും ഫീലുണ്ട്

സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്ത നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന ശ്രീവിദ്യ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഒരുപാട് നാളത്തെ പ്രണയസാഫല്യമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോളിതാ വിവാഹശേഷമുളള തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീവിദ്യ

‘നന്ദുവിന് ഇപ്പോള്‍ എവിടെ പോയാലും എന്നെ കൂടി കൊണ്ടുപോകണം. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലെയാണ്. തിരുവനന്തപുരത്തായതുകൊണ്ട് സ്ഥലം പരിചയമില്ലല്ലോ. അതുകൊണ്ട് ബ്യൂട്ടി പാര്‍ലറില്‍ പോയാലും എന്നെ അവിടെയാക്കി പോകാന്‍ നന്ദുവിന് കഴിയില്ല. അവിടെ കാത്ത് നില്‍ക്കും. പിന്നെ താലിമാല ഷൂട്ടിന് വേണ്ടി മുന്‍പ് ധരിച്ചിട്ടുണ്ട്. അല്ലാതെ ഇപ്പോള്‍ ഇടുമ്പോള്‍ എന്തോ അച്ചീവ് ചെയ്തുവെന്ന പ്രതീതിയുണ്ട്. മെഡലൊക്കെ കിട്ടിയ സന്തോഷമാണ്.’

‘അതുപോലെ എത്‌നിക് വെയറൊക്കെയിട്ട് സിന്ദൂരം തൊടുമ്പോഴും ഫീലുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ കരയില്ലെന്നാണ് വിചാരിച്ചിരുന്നത്. എനിക്ക് വീട്ടുകാരുമായി ഭയങ്കര അറ്റാച്ച്മെന്റാണ്. പക്ഷെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. നന്ദു എന്നെ നോക്കി നിന്നു. അച്ഛനും ഭയങ്കരമായി കരഞ്ഞു. അച്ഛന്‍ കരയുന്നത് വേറൊരു ഫീലാണ്. അച്ഛന്‍ കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ പോകാന്‍ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല’. ശ്രീവിദ്യ പറഞ്ഞു.

STORY HIGHLIGHTS: Sreevidhya Mullacheri about Rahul Ramachandran