ബാലിയിലെ അവധി ആഘോഷത്തിനിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരപത്നി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അഹാനയാണ് ട്രിപ്പെല്ലാം പ്ലാൻ ചെയ്യുന്നത്. അവൾ ചെയ്താലെ എല്ലാം കറക്ടാകുവെന്നും സിന്ധു പറയുന്നു..
ട്രിപ്പിനുള്ള പണം എല്ലാവരും വീതം വെച്ച് എടുക്കുകയാണോയെന്ന ചോദ്യത്തോടാണ് പിന്നീട് സിന്ധു പ്രതികരിച്ചത്. എല്ലാവരും അവരവരുടെ വിഹിതം ട്രിപ്പിന് വരുമ്പോൾ അതിന്റെ ചിലവിലേക്കായി ഇടും. ഭക്ഷണം കഴിക്കുമ്പോൾ ഒരാൾ പേ ചെയ്യും. മറ്റെന്തെങ്കിലും ആക്ടിവിറ്റി വരുമ്പോൾ അടുത്തയാൾ പേ ചെയ്യും അങ്ങനെയാണ്. പിന്നെ എല്ലാവരും സമ്പാദിക്കുന്നവരാണല്ലോ. എല്ലാവരും പണം ഇടുന്നതിനാൽ ആർക്കും അധിക ഭാരം വരുന്നില്ല.
മരുമകനായി അശ്വിൻ കൂടി കുടുംബത്തിലേക്ക് വന്നതിനുശേഷമുള്ള ഫാമിലി ട്രിപ്പ് എങ്ങനെയുണ്ടെന്ന ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് സിന്ധു സംസാരിച്ച് തുടങ്ങിയത്. എപ്പോഴും ഞങ്ങൾ ആറുപേർ മാത്രമാണ് യാത്രകൾ ചെയ്യാറുള്ളത്. ഇപ്പോൾ അത് ഏഴുപേരായി. ഇതുവരെ വളരെ നല്ലതായിരുന്നു എല്ലാം. അശ്വിൻ ഞങ്ങളുടെ കുടുംബവുമായി പെട്ടന്ന് അഡ്ജസ്റ്റാകുന്നുണ്ട്.
അശ്വിൻ വളരെ സ്വീറ്റ് ബോയിയാണ്. വളരെ അഡ്ജന്റിങാണ്. ഡൗൺ ടു എർത്താണ്. ഈഗോയൊന്നും ഇല്ലാത്ത കുട്ടിയാണ്. ഞങ്ങൾ ആറുപേരുടെ കൂടെ ഏഴാമത് ഒരാൾ കൂടിയുണ്ടെന്ന് ഫീൽ ചെയ്യാതെ ഇരിക്കുന്നുവെങ്കിൽ അത് അയാൾ നമ്മളുമായി അത്രത്തോളം സിങ്കാവുന്നത് കൊണ്ടാണ്. ഇടപഴകുന്നത് കൊണ്ടാണ് എന്നാണ് മരുമകനെ കുറിച്ച് സിന്ധു പറഞ്ഞത്. ബാലിയിൽ നിന്നുള്ള വൈറലായ ഫാമിലി ഡാൻസിന് പിന്നിൽ ഓസിയാണെന്നാണ് അതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായി താരപത്നി പറഞ്ഞത്. ഓസിയുടെ ഐഡിയയാണ് ഡാൻസ് റീലിന് പിന്നിൽ. സ്റ്റെപ്പൊക്കെ കാണിച്ച് തന്നു.
കുളമാവുകയാണെങ്കിൽ ഇടുന്നില്ലെന്ന് കരുതി തന്നെയാണ് എടുത്തത്. പക്ഷെ നന്നായി വന്നു. വിവാഹശേഷം ദിയയ്ക്ക് വന്ന മാറ്റമെന്താണെന്ന ചോദ്യത്തിന് സിന്ധു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… ഓസി വിവാഹശേഷം കൂടുതൽ സമയം ഞങ്ങളുടെ കൂടെ ചിലവഴിക്കുന്നതായി എനിക്ക് തോന്നുന്നു.
അങ്ങനൊരു വ്യത്യാസം അവൾക്ക് വന്നിട്ടുണ്ട്. ദിയയുടെ വിവാഹത്തെ കുറിച്ച് അഹാന ഇമോഷണലായി സംസാരിക്കുന്ന രംഗം കണ്ടതിനുശേഷമുള്ള ദിയയുടെ പ്രതികരണം എന്തായിരുന്നുവെന്നാണ് ആരാധകരിൽ ഒരാൾക്ക് അറിയേണ്ടിയിരുന്നത്.
റിയാക്ഷൻ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും അമ്മു ഓസിയെ കുറിച്ച് പറഞ്ഞ വീഡിയോ വളരെ നല്ലതായിരുന്നുവെന്നും സിന്ധു പറഞ്ഞു. ആ വീഡിയോ കണ്ട് ഓസി കരഞ്ഞുവെന്നും അവൾക്ക് അത് ഇഷ്ടപ്പെട്ടുവെന്നും അശ്വിൻ വിളിച്ച് പറഞ്ഞു. ആ റിയാക്ഷൻ ഞാൻ കണ്ടില്ല.
ഇഷാനിയുടെ പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടുവോയെന്ന ചോദ്യത്തിന് സത്യം പറയണോ കള്ളം പറയണോ എന്നാണ് സിന്ധു ചോദിച്ചത്. മുടി മുറിച്ചതിൽ അവൾ വളരെ ഹാപ്പിയാണ്. ഒരു ചെയ്ഞ്ച് വന്നല്ലോ. ഞാൻ അത്ര ഹാപ്പിയല്ല. എനിക്ക് ലോങ് ഹെയറാണ് ഇഷ്ടം. പുതിയ ഹെയർസ്റ്റൈലിൽ ഇഷാനി ക്യൂട്ടാണ്. ഒരുപാട് ലോങ് ഹെയറും എനിക്ക് ഇഷ്ടമല്ല.
എങ്കിലും നീളം കുറച്ച് കൂടി നിലനിർത്താമായിരുന്നു. പിന്നീട് തന്റെ പാരന്റിങ് എങ്ങനെയായിരുന്നുവെന്നാണ് സിന്ധു പറഞ്ഞത്. ഞാൻ പണ്ട് സ്ട്രിക്ടായിട്ടുള്ള അമ്മയായിരുന്നു. അതുപോലെ സ്നേഹവും കൊടുക്കുമായിരുന്നു. പിന്നെ എന്റെ പിള്ളേര് പാവം പിള്ളേരായിരുന്നുവെന്നാണ് സിന്ധു പറഞ്ഞത്.
content highlight: diya -krishna-and-her-husband-aswin-