മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് ചിത്രങ്ങള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലുമൊത്ത് അദ്ദേഹം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊക്കെ തന്നെയും ഹിറ്റുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരു സമയം കഴിഞ്ഞതുമുതല്‍ മോഹന്‍ലാലും അദ്ദേഹവും ഒരുമിച്ച് ചിത്രം ചെയ്ത് കണ്ടില്ല. ഇപ്പോളിതാ അതിനുള്ള കാരണം തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്.
‘ആ സമയത്ത് മോഹന്‍ലാലുമായി എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷെ മോഹന്‍ലാല്‍ പറഞ്ഞത് അത് അറിഞ്ഞിട്ടില്ല എന്നാണ്. മോഹന്‍ലാലിനോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത് എന്താണെന്ന് വെച്ചാല്‍, അന്നത്തെ സമയത്ത് ഒക്കെ മോഹന്‍ലാലിന്റെ ഡേറ്റ് ഞാന്‍ മേടിക്കാറില്ല, നമ്മള്‍ പടം പ്ലാന്‍ ചെയ്യുന്നു, ലാല്‍ അഭിനയിക്കുന്നു അങ്ങനെയായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞ് അങ്ങനെ ചെയ്യാന്‍ പറ്റാതെയായി. കാരണം ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിക്കഴിഞ്ഞു. ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതെ വന്നപ്പോള്‍ എനിക്ക് അത് പ്രയാസമായി.’
‘മോഹന്‍ലാലിനെ എന്നാല്‍ പിന്നെ ഒഴിവാക്കിയേക്കാം എന്ന് ഞാന്‍ വിചാരിച്ചു. പകരം ഞാന്‍ ജയറാമിനെയൊക്കെ വെച്ച് സിനിമ ചെയ്യാന്‍ തുടങ്ങി. സന്ദേശം, സസ്‌നേഹം, മഴവില്‍ക്കാവടി അങ്ങനെ കുറെ പടങ്ങള്‍ ഒക്കെ ചെയ്തു. അതൊക്കെ സക്‌സസ് ആയി. ലാലിനെ ഞാന്‍ ബോധര്‍ ചെയ്തില്ല. പക്ഷേ 12 വര്‍ഷം കഴിഞ്ഞു എന്ന് ഞാന്‍ അറിഞ്ഞില്ല. ഒരു ദിവസം ഇന്നസെന്റ് ആണ് എന്നോട് പറഞ്ഞത് എന്താണ് മോഹന്‍ലാലിനെ വെച്ച് പടം ചെയ്യാത്തത് എന്ന്. പക്ഷേ ലാല്‍ പറയുന്നത് ഞാന്‍ പിണങ്ങിയത് അറിഞ്ഞില്ല എന്നാണ്. ഞാന്‍ ശരിക്കും അതിന് പിണങ്ങിയതായിരുന്നു.’, സത്യന്‍ അന്തിക്കാട് പറഞ്ഞു.
STORY HIGHLIGHTS: Sathyan Anthikad about Mohanlal