Celebrities

എന്തൊക്കെ ജാഡ കാണിച്ചിട്ടും മുകേഷിന്റെ അടുത്ത് തന്നെ എത്തിയില്ലേ; ഇത്രയും അഹങ്കാരിയാണെന്ന് ആദ്യം കരുതിയില്ല| methil devika

വ്യാപക വിമര്‍ശനങ്ങളും താരത്തെ തേടി എത്തി

നടന്‍ മുകേഷിന്റെ ഭാര്യയായതിന് ശേഷമാണ് മേതില്‍ ദേവികയെ കൂടുതൽ ആളുകൾ അറിയുന്നത്. എന്നാൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ നർത്തകിയാണ് മേതിൽ ദേവിക. ഇതിനിടെ സിനിമയിലും ഒരു കൈ നോക്കിയിരിക്കുകയാണ് മേതില്‍ ദേവിക. കഥ ഇന്നുവരെ ആണ് ദേവികയുടെ പുതിയ സിനിമ. ബിജു മേനോന്‍, നിഖില വിമല്‍, അനുശ്രീ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നായികയായി അഭിനയിക്കാൻ അവസരം, ലഭിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടിയിപ്പോള്‍. മലയാളത്തില്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ പ്രധാനപ്പെട്ട റോളില്‍ ആദ്യം സംവിധായകന്‍ തീരുമാനിച്ചത് തന്നെയാണെന്നും താനത് നിഷേധിച്ചതാണെന്നുമാണ്  അഭിമുഖത്തിലൂടെ മേതില്‍ ദേവിക പറഞ്ഞത്.

എന്നാല്‍ ദേവികയുടെ വാക്കുകള്‍ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും താരത്തെ തേടി എത്തി. ദേവിക കുറച്ച് അഹങ്കാരത്തോട് കൂടി സംസാരിച്ചെന്നും എന്തൊക്കെ ജാഡ കാണിച്ചിട്ടും മുകേഷിന്റെ അടുത്ത് തന്നെ എത്തിയില്ലേ എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.

സിനിമയെ കുറിച്ച് മേതില്‍ ദേവിക പറഞ്ഞതിങ്ങനെയാണ്… ‘സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെത്തിയ കാബൂളിവാല എന്ന സിനിമയിലേക്ക് നായികയായി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയില്‍ പിന്നീട് ചാര്‍മിളയാണ് നായികയായി അഭിനയിച്ചത്. അതുപോലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലേക്കും വിളിച്ചിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് വേണ്ടി പറഞ്ഞിരുന്നത്.

പിവി ഗംഗാധരന്‍ സാറാണ് എന്നെ വിളിക്കുന്നത്. അന്ന് ഞാന്‍ ഡാന്‍സില്‍ എംഎ ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വന്ന് ഓഡിഷന്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു. അവരന്ന് പറഞ്ഞത് നടി ഭാനുപ്രിയയ്‌ക്കൊപ്പം അഭിനയിക്കാന്‍ നല്ലോണം ഡാന്‍സ് അറിയാവുന്ന ഒരാള്‍ വേണമെന്നാണ്. ഓഡിഷന് വരാമോന്ന് ചോദിച്ചപ്പോള്‍ എനിക്ക് വര്‍ക്കുണ്ട്, പിന്നെ പഠിക്കാനും ഉണ്ടെന്ന് പറഞ്ഞു.

ഇതിലൊക്കെ വന്നാല്‍ ഡാന്‍സിനും നല്ലതല്ലേ എന്നായി അവര്‍. അത് ഞാന്‍ കഷ്ടപ്പെട്ട് നേടിക്കോളാം, അതിനൊരു ഷോട്ട് കട്ട് വേണ്ടെന്ന് പറഞ്ഞ് താനത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് മേതില്‍ ദേവിക പറഞ്ഞത്. മാത്രമല്ല അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേ സമയം താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍. ‘ഇത്രയും മിടുക്കി ആയിട്ടും എങ്ങനെ മുകേഷിന്റെ കുഴിയില്‍ പോയി വീണു എന്നാണ് ഭൂരിഭാഗം പേരും നടിയോട് ചോദിക്കുന്നത്. എത്ര നല്ല വിവേകത്തോടെ പെരുമാറുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ പോലും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ചിലര്‍ മറുപടിയായിട്ടും പറയുന്നു.

മേതില്‍ ദേവിക നടന്‍ മുകേഷിനെ വിവാഹം കഴിച്ചിതിന് ശേഷമാണ് ഇവരെപ്പറ്റി അറിഞ്ഞത് തന്നെ. അതിനു മുന്‍പ് ഇങ്ങനെയൊരു ആളെ പ്പറ്റി കേട്ടിരുന്നില്ല. ഇത്രയും അഹങ്കാരിയാണെന്ന് ആദ്യം കരുതിയില്ല.. എന്നിങ്ങനെ താരത്തെ കുറ്റപ്പെടുത്തിയും ചിലരെത്തി. ഇവര്‍ക്കുള്ള മറുപടിയായി ദേവികയെ അനുകൂലിച്ചും ചിലര്‍ എത്തിയിരിക്കുകയാണ്.

‘കുറെ പേര് കമന്റ് ബോക്‌സില്‍ ഇവരെ അറിയില്ല, മുകേഷിനെ കെട്ടിയ ശേഷം ആണ് ഇവരെ അറിഞ്ഞത് എന്നൊക്കെ പറയുന്നു. വല്ലവന്റേം കെട്ടിയോളുമാരുടെ ചരിത്രം അന്വേഷിച്ചു നടക്കുന്നവര്‍ക്ക് ചിലപ്പോല്‍ ഇവരെ മുകേഷ് വിവാഹം ചെയ്തപ്പോഴായിരിക്കും അറിയുക. പക്ഷേ ഞാനൊക്കെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കേട്ടു തുടങ്ങിയ പേരാണ് മേതില്‍ ദേവിക എന്നത്.

വളരെ ഫേമസ് ആയ ഒരു നര്‍ത്തകി. ഇവരുടെ ബുക്കുകള്‍, എഴുത്തുകള്‍, വളരെ ബുദ്ധിജീവിയായ ഒരു ലേഡി. ഇവര്‍ മുകേഷിനെ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഇവരെ പോലെ ഒരു പേഴ്‌സണാലിറ്റി മുകേഷിനെയൊക്കെ കല്യാണം കഴിക്കുവോ എന്നോര്‍ത്തൂ… മുകേഷിനെയൊക്കെ ഏതു സാധാരണക്കാരനും അറിയാം. ദേവികയെയൊക്കെ അറിയണേല്‍ ലോക വിവരവും കുറച്ചു വിദ്യാഭ്യാസമൊക്കെ വേണം.’ എന്നുമാണ് ഒരു ആരാധകന്‍ വിമര്‍ശനാത്മകമായ രീതിയില്‍ മറുപടി കൊടുത്തിരിക്കുന്നത്.

content hihglight: methil-devikas-words-about-her-movie-life