ബാലതാരമായി എത്തി അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ നായിക സങ്കൽപ്പം തന്നെ മാറ്റിമറിച്ച അഭിനേത്രിയാണ് കാവ്യ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ് എങ്കിലും ദിലീപ്- കാവ്യ താരദമ്പതികളുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജന്മദിനത്തില്‍ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആഘോഷമാക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍.
നാൽപതാം പിറന്നാൾ ആഘോഷിക്കുന്ന കാവ്യ പിറന്നാളിനോട് അനുബന്ധിച്ച് തന്റെ മനോഹര ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വെളുത്ത ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! നിങ്ങൾ എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി’ എന്നാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കാവ്യയുടെ തന്നെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ വെള്ള നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. അമല്‍ അജിത്ത് കുമാറാണ് മേക്കപ്പ്. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അനൂപ് ഉപാസനയാണ്.
വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുന്ന താരം ബിസിനസ്സും വീട്ടുകാര്യങ്ങളുമൊക്കെയായി ജീവിതം ആസ്വദിക്കുന്നു. ഓണത്തിന് ആരാധകർക്ക് ഓണാശംസകൾ നേർന്ന് ദിലീപിനും മകൾ മഹാലക്ഷ്മിക്കും മീനാക്ഷിക്കും ഒപ്പമുള്ള കുടുംബ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.
STORY HIGHLIGHT: kavya madahvan