Viral

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തി വിദ്യാര്‍ത്ഥി; വീഡിയോ വൈറല്‍

വിദ്യാര്‍ത്ഥി ചോദിക്കുന്നത് വിവാഹിതയാണോ എന്നാണ്

ദിനംപ്രതി 100 കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു വൈറല്‍ വീഡിയോ ആണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ആണ് ഇത്തരത്തില്‍ വൈറല്‍ ആയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സില്‍ വിദ്യാര്‍ത്ഥി അധ്യാപികയെ പ്രൊപ്പോസ് ചെയ്യുന്നത് കാണാം.

എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കാം എന്ന് പറയുന്ന അധ്യാപികയോട് ഒരു വിദ്യാര്‍ത്ഥി ചോദിക്കുന്നത് വിവാഹിതയാണോ എന്നാണ്. വിവാഹിത അല്ല എന്ന് അധ്യാപിക അതിന് ഉത്തരം നല്‍കുന്നു. അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥി ഐ ലവ് യു എന്നും തന്നെ വിവാഹം കഴിക്കാമോ എന്നും ചോദിക്കുകയാണ്. ഐ ലവ് യു എന്ന് വിദ്യാര്‍ഥി പറയുമ്പോള്‍ വളരെ നയതന്ത്രപരമായി അധ്യാപിക പറഞ്ഞത് ഇങ്ങനെയാണ്, ഞാന്‍ എല്ലാവരെയും സ്‌നേഹിക്കുന്നു എന്ന്. എന്നാല്‍ അത് കേട്ടപ്പോഴാണ് വിദ്യാര്‍ഥി തന്നെ വിവാഹം കഴിക്കാമോ എന്ന് അധ്യാപികയോട് ചോദിച്ചത്.

നിമിഷനേരം കൊണ്ട് തന്നെ വൈറലായ ഈ വീഡിയോ ഇതിനോടകം തന്നെ രണ്ടു ദശലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി ആളുകളാണ് ഈ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തിന് എതിരെ സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ലജ്ജാകരം എന്നാണ് മിക്ക ആളുകളും ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് ഒരു തമാശ അല്ല’ എന്നാണ് ഒരാള്‍ രേഖപ്പെടുത്തിയിരിക്കുന്ന കമന്റ്. ‘നാണക്കേട്’ എന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. എന്നാല്‍ അധ്യാപികയുടെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് പലരും കമന്റുകള്‍ ചെയ്തിട്ടുണ്ട്.

story highlights: student proposed teacher in online class

Latest News