Celebrities

‘മലയാള സിനിമയില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന ആളാണ് ലിസ്റ്റിന്‍, ഇന്ന് അവരുടെ കൂടെ കൂടി മിണ്ടാതിരിക്കുന്നു’: സാന്ദ്ര തോമസ്

ഇപ്പോള്‍ ലിസ്റ്റിന് എന്നോട് ഭയങ്കര ദേഷ്യം ആയിരിക്കാം

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. അടുത്തിടെ സാന്ദ്ര തോമസ് പറയുന്ന പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ആകാറുണ്ട്. ഇപ്പോള്‍ ഇതാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നും അങ്ങനെയുള്ള ഒരാള്‍ ഇന്ന് എല്ലാവരുടെയും കൂടെ കൂടി മിണ്ടാതിരിക്കുന്നു എന്നും സാന്ദ്ര തോമസ് പറഞ്ഞു.

‘ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ. എനിക്ക് ഭയങ്കര റെസ്‌പെക്ടും എനിക്ക് ഭയങ്കര ഇഷ്ടവുമുള്ള ആളാണ് ലിസ്റ്റിന്‍. ഇപ്പോള്‍ ലിസ്റ്റിന് എന്നോട് ഭയങ്കര ദേഷ്യം ആയിരിക്കാം. എന്നാല്‍ പോലും എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ് ലിസ്റ്റിന്‍. ലിസ്റ്റില്‍ ഇതിന്റെ ഭാഗമായി മാറിയതില്‍ എനിക്ക് വിഷമം ഉണ്ടെന്ന് ഞാന്‍ പറഞ്ഞു.’

‘അപ്പോള്‍ ലിസ്റ്റിന്‍ പറഞ്ഞു, ശരിയാണ് പക്ഷെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന്. ഞാന്‍ പറഞ്ഞത് ലിസ്റ്റില്‍ വന്ന വഴികളും ലിസ്റ്റിന്‍ സ്ട്രഗിള്‍ ചെയ്ത രീതികളും ഒക്കെ നമുക്ക് ഒക്കെ അറിയാം. ഇതിനോടൊക്കെ പൊരുതി നിന്നിട്ടുള്ള ഒരാളാണ്. തമാശ പറഞ്ഞതാണെങ്കിലും അല്ലാതെയാണെങ്കിലും ഒക്കെ പൊരുതി നിന്ന് ആളാണ്. അങ്ങനെയുള്ള ഒരാള്‍ ഇന്ന് അവരുടെ കൂടെ കൂടി മിണ്ടാതിരിക്കുന്നു.’ സാന്ദ്ര തോമസ്.

story highlights: Sandra Thomas about Listin Stephen