Celebrities

‘ഭീകര സംഭവം വരുന്നുണ്ട്, ഇനി നിങ്ങളുടെ കൈയ്യില്‍ ഇരിക്കും എന്നു പറഞ്ഞ് പൃഥ്വി എന്നെ പേടിപ്പിക്കും’: ദീപക് ദേവ്

ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും ഡീറ്റെയില്‍സ് ആവശ്യമുണ്ടോ എന്ന്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ദീപക് ദേവ്. അദ്ദേഹം ഇണമിട്ട ഗാനങ്ങളൊക്കെ തന്നെയും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു എന്ന് തന്നെ പറയാം. സ്റ്റേജ് പരിപാടികളിലൂടെയും റിയാലിറ്റി ഷോ ജഡ്ജായും ഒക്കെ പ്രേക്ഷകര്‍ കിടയില്‍ വലിയ ജനപ്രീതിയുള്ള ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇപ്പോള്‍ ഇതാ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദീപക് ദേവ്.

‘ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ ഷൂട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് ഷൂട്ടിന്റെ സമയത്ത് എന്തെങ്കിലും എക്‌സൈറ്റഡ് ആയ സംഭവം ഷൂട്ട് ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ എനിക്ക് മെസ്സേജ് അയക്കും. ഒരു ഭീകര സംഭവം വരുന്നുണ്ട്, ഇനി നിങ്ങളുടെ കൈയ്യില്‍ ഇരിക്കും എന്നു പറഞ്ഞ് എന്നെ പേടിപ്പിക്കും. അങ്ങനെ ചെയ്ത കുറെ സംഭവങ്ങള്‍ എനിക്ക് അയച്ചു തന്നിട്ടുണ്ട്. അത് കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒരുപാട് സന്തോഷവാനായി. കഥ പറയുമ്പോള്‍ നമ്മള്‍ മനസ്സില്‍ കണ്ട ഒരു എപുരാന്‍ തന്നെയാണ് പൃഥ്വിരാജ് ഷൂട്ട് ചെയ്തിരിക്കുന്നത്. വളരെ നല്ലൊരു സ്റ്റോറി ടെല്ലര്‍ കൂടിയാണ് പൃഥ്വിരാജ്.’

‘സ്റ്റോറി ടെല്ലര്‍ എന്ന് പറഞ്ഞാല്‍ വളരെ ഡീറ്റെയില്‍ഡ് ആണ് പൃഥ്വി. ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും ഡീറ്റെയില്‍സ് ആവശ്യമുണ്ടോ എന്ന്. എംപുരാനില്‍ ഐറ്റം സോങ് ആയിട്ട് പ്രതീക്ഷിക്കേണ്ട, പക്ഷേ അതേപോലെ ഉള്ള ഫീല്‍ ക്രിയേറ്റ് ചെയ്യുന്ന വേറെ സംഭവങ്ങള്‍ ഉണ്ട്. പിന്നെ ഇപ്പോഴും എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റില്ല, കാരണം ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് പല ഐഡിയാസും പെട്ടെന്ന് വന്നേക്കാം. പെട്ടെന്ന് ഒരു പാട്ടിന്റെ സ്‌കോപ്പ് ഉണ്ടായേക്കാം എന്നൊക്കെ തോന്നിയേക്കാം. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിളിച്ചിരുന്നു. നിങ്ങള്‍ക്ക് ഒരു പാട്ട് വന്നു വീണിട്ടുണ്ട് എന്ന് പറഞ്ഞു.’, ദീപക് ദേവ് പറഞ്ഞു.

story highlights: Deepak Dev about Prithviraj