വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നായികയാണ് ഗ്രേസ് ആന്റണി. ഓരോ കഥാപാത്രങ്ങളും ഒന്നിനോട് ഒന്ന് വ്യത്യസ്തമായിരുന്നു എന്നതാണ് ഗ്രേസിന്റെ കരിയറിലെ പ്രത്യേകത. കോമഡി മുതല്‍ സീരിയസ് റോള്‍ വരെ അനായാസം കൈകാര്യം ചെയ്യുന്ന നടി, ഇന്ന് മിക്ക സിനിമകളിലെയും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഇതാ സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം
‘എല്ലാ സെറ്റിലും ഭയങ്കര കംഫര്‍ട്ട് അനുഭവം കിട്ടിയിട്ടില്ല. ചില സെറ്റുകളില്‍ തോന്നിയിട്ടുണ്ട് ഇത് സിനിമാ സെറ്റ് തന്നെയാണോ എന്ന്. കാരണം ഒരു സേഫ്റ്റി ഫീല്‍ ഉണ്ടാകും. സമാധാനവും ഉണ്ടാകും ചില സെറ്റുകളില്‍. അത് ഭയങ്കര അപൂര്‍വ്വമാണ്. അങ്ങനത്തെ സെറ്റ് കിട്ടുക എന്ന് പറയുന്നത് ഭയങ്കര റെയര്‍ ആണ്. ആദ്യമായിട്ട് കുമ്പളങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ തോന്നിയത് ഒരു ഫാമിലി പോലെയാണ്. അതായത് നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവര്ക്കും തുല്യമായ ഒരു സ്പേസ് ആണ് കൊടുക്കുന്നത്. അതുപോലെതന്നെ നമുക്ക് എവിടെയൊക്കെയോ ചെറിയ ബുദ്ധിമുട്ടുകള്‍ തോന്നിയ സെറ്റുകളും ഉണ്ട്. ഇത് എന്താണെന്ന് അറിയാമോ, ഒരു സ്റ്റാര്‍ട്ടിങ് സ്റ്റേജില്‍ നമ്മള് ഇതെല്ലാം അനുഭവിക്കണം എന്നൊരു പരിപാടിയുണ്ടെന്ന് തോനുന്നു.’
‘നമ്മള് വളര്‍ന്നു വരുന്ന സമയത്ത് നമ്മളെ ഒരു ആക്ടര്‍ ആയിട്ട് അംഗീകരിച്ചില്ലല്ലോ എന്ന ചെറിയ കൈപ്പ് ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്. റെസ്പെക്ട് ചോദിച്ചു വാങ്ങിക്കുന്നതല്ല, നമ്മള്‍ക്ക് കിട്ടേണ്ട ഒരു വാല്യൂ കിട്ടാറില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എവിടെയൊക്കെയോ ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ കിട്ടിയിട്ടും ഉണ്ട്. ഏത് വര്‍ക്കിംഗ് സ്റ്റേഷനില്‍ ആണ് നമുക്ക് അച്ഛനെയും അമ്മയെയും കൊണ്ടുപോകേണ്ട അവസ്ഥ വന്നിട്ടുള്ളത്. എല്ലായിടത്തും അങ്ങനെ ഇല്ലല്ലോ. പെണ്‍കുട്ടികള്‍ക്ക് പപ്പയെയും അമ്മയെയും കൊണ്ട് നടക്കാന്‍ പറ്റുമോ എല്ലായിടത്തും. അപ്പോള്‍ അത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.’, ഗ്രേസ് ആന്റണി പറഞ്ഞു.
STORY HIGHLIGHTS: Grace Antony about film industry