രാജകുമാരിയെപ്പോലെ അതീവ സുന്ദരിയായി മൃണാൽ താക്കൂർ. സൽവാർ സ്യൂട്ടിൽ രാത്രിയിൽ തിളങ്ങുന്ന ചന്ദ്രനെപ്പോലെ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തോരണിയുടെ സൽവാർ കളക്ഷനിൽ നിന്നുള്ള കാരമൽ നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് മൃണാൽ ധരിച്ചിരിക്കുന്നത്. ഹെവി ഗോൾഡൻ വർക്കുകളുള്ള ദുപ്പട്ടയാണ് സൽവാറിന്റെ ഭംഗി വർധിപ്പിക്കുന്നത്.
സ്ലീവ് ലെസ്സ് ആയിട്ടുള്ള ടോപ്പിലെ ഹെവി നെക്ക് വർക്കുകളും ഗോൾഡൻ ത്രെഡിലാണ് കൊടുത്തിരിക്കുന്നത്. ഔട്ട്ഫിറ്റിന് മാച്ചിങ്ങായിട്ടുള്ള ട്രെഡീഷ്ണൽ നെക്ലസും, കമ്മലും, മുക്കൂത്തിയും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാധിക മെഹ്റയാണ് മൃണാളിൻ്റെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
മൃണാളിനിയുടെ ഈ റോയൽ ലുക്കും ആരാധകർ ഏറ്റെടുത്തു.
STORY HIGHLIGHT: Mrunal Thakur