Kuwait

അഗ്‌നി സുരക്ഷാ ചട്ടം ലംഘിച്ചു; കുവൈത്തിൽ 35 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി

വിവിധ ഗവർണറേറ്റുകളിലാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്

കുവൈത്തിൽ അഗ്‌നി സുരക്ഷാ ചട്ടം ലംഘിച്ച 35 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ ഗവർണറേറ്റുകളിലാണ് 35 സ്ഥാപനങ്ങൾ ജനറൽ ഫയർഫോഴ്‌സ് അടച്ചുപൂട്ടിയത്.

അഗ്‌നിശമന ലൈസൻസ് നേടാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് ജനറൽ ഫയർഫോഴ്‌സ് വ്യക്തമാക്കുന്നത്. നിയമലംഘനങ്ങൾ പരിഹരിക്കാൻ ഈ സ്ഥാപനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തിരുത്തൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതായി വകുപ്പ് ചൂണ്ടിക്കാട്ടി.