1969 ലായിരുന്നു നിര്‍മാതാവ് മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുള്ള മകള്‍ ബിന്ദു അമേരിക്കയില്‍ സെറ്റില്‍ഡാണ്. വിവാഹജീവിതം അത്ര സുഖകരമല്ലാത്തതിനെ തുടര്‍ന്ന് നടിയും ഭര്‍ത്താവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇടയ്ക്ക് അദ്ദേഹം പൊന്നമ്മയെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. അസുഖബാധിതനായി ലോഡ്ജില്‍ കിടക്കുമ്പോഴാണ് നടി തന്നെ പോയി കൂട്ടികൊണ്ട് വരുന്നത്. അദ്ദേഹത്തെ അവസാന കാലം വരെ സംരക്ഷിച്ചതും നടി തന്നെയായിരുന്നു.
ഇതിനൊപ്പം തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ” എനിക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലുള്ള തെറ്റായ അര്‍ത്ഥവും വിചാരിക്കരുത്. വളരെ പരിശുദ്ധമായൊരു ഇഷ്ടം. കല്യാണം കഴിച്ചേനെ. പക്ഷെ എന്നോട് മതം മാറണം എന്ന് പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളൊക്കെയുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ.
അച്ഛനോട് പോയി സംസാരിച്ച ശേഷം വന്നു. മതം മാറണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് പറഞ്ഞു. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. മതവും ജാതിയും അന്വേഷിച്ചിട്ടല്ലല്ലോ ഇഷ്ടപ്പെട്ടത്, അതിനാല്‍ മതം മാറില്ലെന്ന് പറഞ്ഞു. എനിക്ക് സഹോരിമാരുണ്ട്. എന്റെ കുടുംബം നോക്കിയിരുന്നത് ഞാനാണ്. എനിക്ക് കുടുംബം നോക്കണം എന്ന് പറഞ്ഞു” എന്നാണ് ആ ഇഷ്ടത്തെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത്.
അന്ന് കവിയൂര്‍ പൊന്നമ്മ പ്രണയിച്ചതരാണെന്ന് നടി പറഞ്ഞില്ലെങ്കിലും പരിപാടിയില്‍ കൂടെയുണ്ടായിരുന്ന തിലകന്‍ അവരുടെ മൗനസമ്മതത്തോടെ രഹസ്യം വെളിപ്പെടുത്തി. പ്രമുഖ സംവിധായകന്‍ ജെ സി ഡാനിയേലിനെയായിരുന്നു പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതും.
അങ്ങനെ ആ പ്രണയം ഒഴിവായ സമയത്താണ് മണിസ്വാമി തന്നോട് നേരിട്ട് വന്ന് വിവാഹ കാര്യം ചോദിക്കുന്നതെന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. റോസി എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു മണിസ്വാമി. നല്ലോണം പഠിച്ചയാളാണ്, സ്വാതികനായിരിക്കും, എന്റെ കുടുംബം രക്ഷിപ്പെടുമെന്ന് കരുതി.
എന്നാല്‍ എല്ലാം തകിടം മറിഞ്ഞ് നേരെ വിപരീതമായാണ് സംഭവിച്ചത്. തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ല. അക്കാലത്ത് മണിസ്വാമിയെ താന്‍ ഒട്ടും മൈന്റ് ചെയ്തിരുന്നില്ല. അയാള്‍ നിര്‍മ്മാതാവല്ലേ രാവിലെ വന്നാല്‍ ഒരു ഗുഡ് മോണിംഗ് എങ്കിലും പറഞ്ഞു കൂടേ എന്നൊക്കെ മറ്റുള്ളവര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. അത്ര പോലും ഞാന്‍ പുള്ളിയെ ഗൗനിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
content highlight: kaviyoor-ponnammas-love